Home ഇന്ത്യസാമൂഹികം ബെംഗളൂരു മയക്കുമരുന്ന് കേസ്: അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക്, നടനടക്കം മൂന്ന് പേര്‍ക്ക് നോട്ടീസ്

ബെംഗളൂരു മയക്കുമരുന്ന് കേസ്: അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക്, നടനടക്കം മൂന്ന് പേര്‍ക്ക് നോട്ടീസ്

by Web Desk

ബെംഗളൂരു: വിവാദമായ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് നീളുന്നു. നടനടക്കം മൂന്ന് പേര്‍ക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. നടനും അവതാരകനുമായ അകുള്‍ ബാലാജിയടക്കമുള്ളവര്‍ക്കാണ് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ആര്‍ വി യുവരാജ്, സന്തോഷ് കുമാര്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ട് കന്നഡ സിനിമാ താരങ്ങളും ദമ്പതികളുമായ ഐന്ദ്രിത, ദിഗംത് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും. 2018ലാണ് ഇരുവരും വിവാഹിതരായത്. അഭിനയിച്ചിട്ടുണ്ട്.നടിമാരായ രാഗിണി, സഞ്ജന എന്നിവരാണ് ലഹരിക്കേസില്‍ പിടിയിലായ പ്രധാന താരങ്ങള്‍. മയക്കുമരുന്ന് കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് നടി സഞ്ജന ഗല്‍റാണിയെ ജയിലിലേക്ക് മാറ്റി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: