Home ഇന്ത്യ പ്രധാൻമന്ത്രി മത്സ്യ സമ്പദ് പദ്ധതി (പിഎംഎംഎസ് വൈ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

പ്രധാൻമന്ത്രി മത്സ്യ സമ്പദ് പദ്ധതി (പിഎംഎംഎസ് വൈ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

by Sruthi Bhat Kadambery

ന്യൂ ഡൽഹി: രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര വികസിനത്തിനുള്ള പ്രധാന പദ്ധതിയായ പ്രധാൻമന്ത്രി മത്സ്യ സമ്പദ് പദ്ധതി (പിഎംഎംഎസ് വൈ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണം, മത്സ്യബന്ധനം, കൃഷി എന്നിവയുമായി ബന്ധപ്പെട്ടു ബീഹാറിൽ നടപ്പാക്കുന്ന 294.53 കോടി രൂപയുടെ പദ്ധതിയാണ് വെർച്വലായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

സമഗ്ര ബ്രീഡ് ഇംപ്രൂവ്മെന്റ് മാർക്കറ്റായ ഇ-ഗോപാല ആപ്പും കർഷകരുടെ നേരിട്ടുള്ള ഉപയോഗത്തിനായി ഇൻഫർമേഷൻ പോർട്ടലും ഉദ്ഘാടനം ചെയ്തു.
ആത്‌മ നിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) പാക്കേജിന്റെ ഭാഗമായി 2020-21 മുതൽ 2024-25 വരെ 20,050 കോടി രൂപയുടെ പദ്ധതികളാണു പിഎംഎംഎസ് വൈയിൽ നടപ്പാക്കുക.

4366 കോടി രൂപയുടെ 30 പദ്ധതികളാണ് ബീഹാറിൽ നടപ്പാക്കുക. ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നതിനാൽ ഇന്നു മുതൽ സെപ്റ്റംബർ 23 വരെയായാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്. റെയിൽ‌വെ, പെട്രോളിയം, പ്രകൃതിവാതകം, ഭവന-നഗരകാര്യം, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ടതാണു മറ്റു പദ്ധതികൾ.

സമസ്തിപൂർ, ഭഗൽപൂർ, സീതാമർഢി, കതിഹാർ, ബെഗുസാരായി, സുപോൾ, വൈശാലി, നളന്ദ, പട്‌ന, ലഖിസാരായി, ബങ്ക, ഈസ്റ്റ് ചമ്പാരൻ, സിവാൻ, ബക്സർ, സരൺ, മുൻഗെർ, മുസാഫർപൂർ, കിഷൻഗഞ്ച്, മാധേപുര, പൂർണിയ ജില്ലകളിലാണു പദ്ധതികൾ വരുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: