Home കേരളം ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി; അവസാനിച്ചത് 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി; അവസാനിച്ചത് 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍

by etodaymalayalam

സ്വര്‍ണ്ണ തട്ടിപ്പ് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായത്.യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ്ങിന് കരാർ ലഭിച്ച യു എ എഫ് എക്സ് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായിയുള്ള ബിനീഷിൻ്റെ ബന്ധം, ബിനീഷിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചാണ് എൻഫോഴ്സ്മെൻ്റ് വിവരങ്ങൾ തേടിയത്.

ഇതിന് പുറമേ 2015ൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തനം തുടങ്ങുകയും പിന്നീട് നിലച്ച 2 കമ്പനികളിലെ ബിനീഷിൻ്റെ പങ്കാളിത്തം സംബന്ധിച്ചും എൻഫോഴ്സ്മെൻ്റ് ബിനീഷിൻ്റെ മൊഴി രേഖപ്പെടുത്തി.ഈ സ്ഥാപനങ്ങളുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത് സംഘവുമായി ബസപ്പെടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ സൊലൂഷ്യൻ സ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്.എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തു‍ടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനങ്ങളാണോ ഇവയെന്നാണ് അന്വേഷിക്കുന്നത്.

മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ നടന്നത്.നേരത്തെ ബിനീഷ് കോടിയേരിയുടെ സുഹൃത്തും,ബിസിനസ് പാർട്ണറുമായ ലത്തീഫിനെ നേരത്തെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: