Home കേരളം ബിനീഷിനെതിരായ ‘അമ്മ’ നടപടി: ആദ്യം നിയമം തീരുമാനിക്കട്ടെ അതിനു ശേഷം സംഘടന തീരുമാനിക്കുമെന്ന് സുരേഷ് ഗോപി

ബിനീഷിനെതിരായ ‘അമ്മ’ നടപടി: ആദ്യം നിയമം തീരുമാനിക്കട്ടെ അതിനു ശേഷം സംഘടന തീരുമാനിക്കുമെന്ന് സുരേഷ് ഗോപി

by etodaymalayalam

കൊച്ചി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. നിയമം തീരുമാനിക്കട്ടെ അതിനു ശേഷം സംഘടന തീരുമാനിക്കുമെന്ന് താരം പറഞ്ഞു. ബിനീഷ് കുറ്റവാളിയാണെന്ന് തെളിഞ്ഞ ശേഷം സംഘടന തീരുമാനം എടുത്താൽ മതിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു

എടുത്ത് ചാടി തീരുമാനമെടുക്കേണ്ട. അമ്മ രാഷ്രീയ സംഘടന അല്ല. ആരും കുറ്റവാളികളെന്ന് നാം തീരുമാനിക്കേണ്ട. എടുത്ത് ചാടി എടുത്തതൊക്കെ പിന്നീട് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ പൂജപ്പുര വാർഡ് സ്ഥാനാർത്ഥി വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: