Home കേരളം ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് നിൽക്കുന്നുവെന്ന് മുഖ്യ വിവരാവകാശ ഡയറക്ടറുമായ വിന്‍സന്‍ എം. പോള്‍.

ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് നിൽക്കുന്നുവെന്ന് മുഖ്യ വിവരാവകാശ ഡയറക്ടറുമായ വിന്‍സന്‍ എം. പോള്‍.

by etodaymalayalam

ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് നിൽക്കുന്നുവെന്ന് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ വിന്‍സന്‍ എം. പോള്‍.

കേസ് എഴുതി തള്ളുവാൻ താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ചെയ്ത ജോലികളില്‍ പൂര്‍ണ തൃപ്തനാണെന്നും വിന്‍സന്‍ എം.പോള്‍ പറഞ്ഞു.

വിജിലന്‍സ് ഡയറക്ടറായിരിക്കെ വന്ന ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അന്നു വന്ന ഫയലുകള്‍ പൂര്‍ണമായും പരിശോധിച്ചതാണ്. കേസ് എഴുതി തള്ളാന്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ല. ന്യൂനതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുക്കാനാണ് പറഞ്ഞതെന്നും വിന്‍സന്‍ എം പോള്‍ പറഞ്ഞു.

പോള്‍ മുത്തൂറ്റ് വധക്കേസിലെ എസ് കത്തി പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ടിപി കേസിലെ അന്വേഷണം പൂര്‍ണമായിരുന്നെന്നും വിന്‍സന്‍ എം. പോള്‍ പറഞ്ഞു. അതേസമയം, മന്ത്രി സഭാ രേഖകള്‍ വിവരാവകാശം വഴി നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും വിന്‍സന്‍ എം. പോള്‍ ചൂണ്ടിക്കാട്ടി.

Josmi Jose

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: