സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളയാത്രയുമായി യുഡിഎഫ്. ഫെബ്രുവരി ഒന്ന് മുതൽ 22 വരെ നടക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കേരള യാത്രയുടെ കൺവീനർ വിഡി സതീശനാണ് .
യാത്രസംബന്ധിച്ച് യുഡിഎഫ് നേതാക്കൾ സമുദായ നേതാക്കളുമായി ആശയ വിനിമയം നടത്തി.ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് നേതൃത്വത്തിൽ 23ന് സംസ്ഥാന തലത്തിൽ കൂട്ട ധർണ്ണയും നടത്തും. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.