Home സാങ്കേതികം പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രനെത്തുന്നു; നായകൻ ഫഹദ് ഫാസിൽ

പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രനെത്തുന്നു; നായകൻ ഫഹദ് ഫാസിൽ

by Web Desk

പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അൽഫോൺസ് പുത്രൻ. പാട്ട് എന്നാണ് ചിത്രത്തിന്‍റെ പേര്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ സംഗീത സംവിധാനവും താൻ തന്നെയാണ് നിർവഹിക്കുന്നതെന്ന് അൽഫോൺസ് ഫെയ്സ്ബുക്ക് കുറിച്ചു.എന്റെ അടുത്ത സിനിമയുടെ പേര്‌ “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ് ।യുജിഎം എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്‍റണി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും പിന്നീട് വെളിപ്പെടുത്തുമെന്നും അൽഫോൺസ് പുത്രൻ വ്യക്തമാക്കി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: