Home കേരളം ‘പൊലീസ് ആക്ട് ഭേദഗതി അപ്രഖ്യാപിത അടിയന്തിരാവ സ്ഥ’; മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കമെന്ന് കെ സുരേന്ദ്രന്‍

‘പൊലീസ് ആക്ട് ഭേദഗതി അപ്രഖ്യാപിത അടിയന്തിരാവ സ്ഥ’; മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കമെന്ന് കെ സുരേന്ദ്രന്‍

by etodaymalayalam

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കിയ പൊലീസ് നിയമ ഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന പൊലീസ് ആക്ട് ഭേദഗതി അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

പുതിയ ഭേദഗതി സാമൂഹിക മാധ്യമങ്ങളെ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളേയും കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും യുഡിഎഫ് എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

സൈബര്‍ ആക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറക്കിയത്.

കിഫ്ബി മസാലബോണ്ടില്‍ ധനമന്ത്രി തോമസ് ഐസകിനെതിരേയും കെ സുരേന്ദ്രന്‍ രംഗത്തെത്തി. തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് അഴിമതി പിടിക്കപ്പെടുന്ന ഭയത്തിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സംഭവത്തില്‍ വലിയ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. വിഷയത്തില്‍ സുധാര്യമായ അന്വേഷണത്തിന് വിടുകയാണ് തോമസ് ഐസക് ചെയ്യേണ്ടത്. അഴിമതി നടന്നിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന പോലെ ഭീമമായ അഴിമതിയാണ് കേരളത്തിലും നടന്നത്. കിഫ്ബിയെ ആരും തടസ്സപ്പെടുത്തിയിട്ടില്ല. നിയമലംഘനം നടക്കുമ്പോഴാണ് ആക്ഷേപങ്ങള്‍ ഉയരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: