Home കേരളം പൊലീസും ആഭ്യന്തര വകുപ്പും തീവ്രവാദികളെ സഹായിക്കുന്നു’: കെ. സുരേന്ദ്രൻ

പൊലീസും ആഭ്യന്തര വകുപ്പും തീവ്രവാദികളെ സഹായിക്കുന്നു’: കെ. സുരേന്ദ്രൻ

by etodaymalayalam

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അൽഖ്വയ്ദ പ്രവർത്തകരെ എൻ.ഐ.എ പിടികൂടിയത് കേരള പൊലീസ് അറ‌ിഞ്ഞത് അറസ്റ്റിന് ശേഷം മാത്രമാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ.ആദ്യമായി അൽഖ്വയ്‌ദ ഭീകരർ പിടിയിലായതോടെ വർഷങ്ങളായി ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ഭീകരവിരുദ്ധ നടപടികളിൽ പൊലീസുെ ആഭ്യന്തര വകുപ്പും പരാജയമാണെന്നും മന്ത്രിസഭയിലും പൊലീസിലും ഭീകരവാദ സാന്നിധ്യമെന്നും സുരേന്ദ്രൻ ആരോപിച്ചു.

വിവിധ തീവ്രവാദ സംഘടനകളുടെ ചാവേറുകൾ കേരളത്തിലുണ്ടെന്നത് ആശങ്കാജനകമാണ്. മത ഭീകരവാദികളുടെ സുരക്ഷിതമായ ഒളിത്താവളമായി കേരളം മാറി. ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുണ്ടായിട്ടും അത് കണ്ടുപിടിക്കാനുളള ഒരു നടപടിയും കേരളത്തിൽ ഉണ്ടായില്ല. വിവിധ ഇന്റലിജൻസ് ഏജൻസികളും കേന്ദ്രസർക്കാരും നൽകിയ മുന്നറിയിപ്പുകൾ കേരളം ചെവികൊണ്ടില്ല. കേരളത്തിലെ ആന്റി ടെററിസ്‌റ്ര്‌ സ്‌ക്വാഡ് ചത്ത് കിടക്കുകയാണ്. കേരള പൊലീസിനുള്ളിലെ ഭീകരവാദ സാന്നിധ്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരള പൊലീസും ആഭ്യന്തര വകുപ്പും തീവ്രവാദികളെ സഹായിക്കുകയാണ്. കേരള പൊലീസ് ആസ്ഥാനത്തെ സുപ്രധാന മെയിലുകൾ ചോർത്തിയ ഷാജഹാൻ എന്നയാളെ സർവീസിൽ തിരിച്ചെടുത്ത സർക്കാരാണിതെന്നുംസുരേന്ദ്രൻ പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: