Home കായികം പേ​ടി​യി​ല്ലാ​തെ, മു​ഴു​വ​ന്‍ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ക​ളി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം: ശ്രേ​യ​സ്സ് അ​യ്യ​ര്‍

പേ​ടി​യി​ല്ലാ​തെ, മു​ഴു​വ​ന്‍ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ക​ളി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം: ശ്രേ​യ​സ്സ് അ​യ്യ​ര്‍

by Web Desk

ദു​ബാ​യ്: പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​ഞ്ചി​ല്‍ നാ​ല് വി​ജ​യ​ങ്ങ​ളു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഐ​പി​എ​ലി​ല്‍ യു​വ നി​ര​യാ​യ ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ്. ഭ​യ​മി​ല്ലാ​തെ പൂ​ര്‍ണ്ണ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ക​ളി​ക്കു​വാ​നാ​ണ് ത​ങ്ങ​ളു​ടെ ടീ​മി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ടീ​മി​ലെ യു​വ​നി​ര അ​ത് ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്നും മ​ത്സ​ര ശേ​ഷം സം​സാ​രി​ക്ക​വേ ടീം ​ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​തു​വ​രെ കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ച്ച രീ​തി​യി​ല്‍ ത​നി​ക്കും ടീം ​മാ​നേ​ജ്മെ​ന്‍റി​നും ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ബ​യോ ബ​ബി​ളി​ല്‍ ക​ഴി​യു​ന്ന​ത് അ​ത്ര മി​ക​ച്ച കാ​ര്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ത​ന്നെ ടീ​മം​ഗ​ങ്ങ​ള്‍ എ​പ്പോ​ഴും ഒ​പ്പം നി​ല്‍ക്കു​വാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും അ​യ​ര്‍ വ്യ​ക്ത​മാ​ക്കി. മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് മി​ശ്ര​യു​ടെ പ​രി​ക്ക് സ​ങ്ക​ട​ക​ര​മാ​ണെ​ങ്കി​ലും താ​ര​ത്തി​ന് പ​ക​രം താ​ര​ങ്ങ​ള്‍ ടീ​മി​ലു​ണ്ടെ​ന്നു​ള്ള​ത് ആ​ശ്വാ​സ​മാ​ണെ​ന്നും ശ്രേ​യ​സ്സ് പ​റ​ഞ്ഞു.ഒ​ട്ട​ന​വ​ധി മാ​റ്റ​ങ്ങ​ള്‍ ടീ​മി​ല്‍ വ​രു​ത്തു​ന്ന​തും ടീ​മി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ​യെ ബാ​ധി​ക്കു​മെ​ന്നും അ​തി​നാ​ല്‍ ത​ന്നെ അ​ധി​കം മാ​റ്റ​മി​ല്ലാ​തെ ടൂ​ർ​ണ​മെ​ന്‍റി​ല്‍ മു​ന്നോ​ട്ട് പോ​കു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ശ്രേ​യ​സ് അ​യ്യ​ര്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: