Home Uncategorised പെണ്‍മക്കളുടെ സാന്നിധ്യത്തില്‍ നടി യമുന വീണ്ടും വിവാഹിതയായി

പെണ്‍മക്കളുടെ സാന്നിധ്യത്തില്‍ നടി യമുന വീണ്ടും വിവാഹിതയായി

by Web Desk

സിനിമയുടെയും സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരന്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.യമുനയുടെ രണ്ടാം വിവാഹമാണിത്. സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസിലായതോടെ ഇരുവരും 2016ല്‍ വിവാഹമോചിതരായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ആമി, ആഷ്മി.
അന്‍പതിലധികം സീരിയലുകളിലും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന, വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: