Home Breaking News പുൽവാമയിൽ ഏറ്റുമുട്ടൽ

പുൽവാമയിൽ ഏറ്റുമുട്ടൽ

by Web Desk

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തെരച്ചിലിനിറങ്ങിയ സേനയ്ക്കു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സേന പ്രത്യാക്രമണം നടത്തി. ഇന്നു പുലർച്ചെയാണ് ആക്രമണത്തിനു തുടക്കം. പരസ്പരമുള്ള വെടിവയ്പ്പ് തുടരുകയാണെന്ന് രാവിലെ ഏഴരയോടെ സൈനിക വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പുൽവാമയിലെ മർവാൽ പ്രദേശത്ത് ഭീകരരുണ്ടെന്ന വ്യക്തമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിലിന് ഇറങ്ങിയത്. പ്രദേശം വളഞ്ഞ് ഭീകരരെ നേരിടുകയാണെന്ന് പൊലീസ് വൃത്തങ്ങൾ.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: