Home ശാസ്ത്രം പി. എസ്.എൽ. വി സി 49 വിക്ഷേപണം വിജയം

പി. എസ്.എൽ. വി സി 49 വിക്ഷേപണം വിജയം

by etodaymalayalam

പി. എസ്.എൽ. വി സി 49 വിക്ഷേപണം വിജയം

കോവിഡ് വ്യാപനത്തിനു ശേഷം ഐ. എസ്. ആർ. ഒ ആദ്യമായി പി. എസ്.എൽ. വി സി 49 ലൂടെ വിക്ഷേപണം പുനഃരാരംഭിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നും 10 ഉപഗ്രഹങ്ങൾ വഹിച്ചു കൊണ്ട് പ്രതികൂല കാലാവസ്ഥയ്ക്കിടയിലും കുതിച്ചുയർന്ന് ഭ്രമണപഥത്തിലെത്തി.ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1ഉം ഒൻപത് വിദേശ ഉപഗ്രഹങ്ങളും റോക്കറ്റ് വഹിച്ചിരുന്നു.കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ റിസാറ്റ് 2, ബി. ആർ 2 എന്നീ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കോവിഡ് പ്രതിസന്ധികൾക്കിടയിലും കൃത്യമായി വിക്ഷേപണം നടത്തുവാൻ സാധിച്ച ഐ.എസ്. ആർ. ഒ യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

Josmi Jose

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: