Home Breaking News പിണറായി അഴിമതിയുടെ ഉസ്താദ്: രാജ്മോഹന്‍ ഉണ്ണിത്താന്‍

പിണറായി അഴിമതിയുടെ ഉസ്താദ്: രാജ്മോഹന്‍ ഉണ്ണിത്താന്‍

by Web Desk

ജിദ്ദ:  അഴിമതിയുടെ ഉസ്താദ് ആയി പിണറായി വിജയന്‍ മാറിയെന്നും കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട പ്രവാസികളെ രക്ഷിക്കാന്‍ ഒന്നും ചെയ്യാത്ത കേരള സര്‍കാരിനെതിരെയുള്ള പ്രതിഷേധം വാശിയോടെ നിര്‍വഹിക്കുവാന്‍ യു ഡി എഫിനെ വിജയിപ്പിക്കണമെന്നും എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഒ ഐ സി സി ജിദ്ദ – കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരെഞ്ഞെപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രവാസികളെ സ്വന്ത്വം മണിയിലേക്കു തിരിച്ചു വരുന്നതിനെ പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി തടഞ്ഞു നിര്‍ത്തി ദ്രോഹിച്ചു. ഉപയോഗിക്കാത്ത ഹെലികോപ്ടറിന് കോടികള്‍ മുടക്കുന്ന സര്‍കാരിന്, കുടുങ്ങി കിടന്ന പാവം പ്രവാസികളെ നാട്ടിലെത്തിക്കുവാന്‍ ഒരു ആഗ്രഹവും ഉണ്ടായില്ല. മുന്ന് കോടി ജനങ്ങളുടെ നികുതി പണമായ രണ്ട് കോടി  രൂപ ശരത്തിന്റെയും കൃപേഷിന്റേയും കൊലയാളികളെ രക്ഷിക്കാന്‍ വിനിയോഗിച്ച സര്‍കാര്‍ അമ്മമാരുടെ കണ്ണുനീരിന് ഒരു വിലയും നല്‍കിയില്ല.
കോണ്‍ഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുവാന്‍ ബി ജെ പി 2000ത്തില്‍ അധികം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ സി പി എമ്മിനെ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികളുടെ പേരില്‍ സ്ഥാപിച്ച ലോക കേരള സഭയുടെ പേരില്‍ കോടികളുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഇതിന്റെ പേരില്‍ 300 പേര്‍ക്ക് ഇരിക്കുവാനുള്ള കസേരയ്ക്കു മാത്രം 3 കോടിയാണ് ചിലവഴിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളെ തിരിഞ്ഞു നോക്കുവാന്‍ പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും മുനീര്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം എച്ച് ഹാരിസ് ഷേണി അദ്യക്ഷത വഹിച്ചു.
ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ. കെ കെ രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍, കെ എസ് യു ജില്ലാ ഭാരവാഹികളായ മാര്‍ടിന്‍ എബ്രഹാം, ശ്രീജിത്ത് കോടോത്ത്, കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹസന്‍ ബത്തേരി, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഢലം പ്രസിഡണ്ട് ഇര്‍ശാദ് മഞ്ചേശ്വരം, ഒഐസിസി ഭാരവാഹികളായ റശീദ് കൊളത്തറ, സകീര്‍ ഹുസൈന്‍ എടവണ്ണ, മുഹമ്മദ് പൊന്നാനി, നൗശാദ് അടൂര്‍, ശ്രീജിത്ത് കണ്ണൂര്‍, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, സമീര്‍ നദവി, ഫസലുല്ല വെളുവബാലി, ഉസ്മാന്‍ പോത്തുകല്‍, സിദ്ദിഖ് ചോക്കാട്, റഫീഖ് മൂസ, സഹീര്‍ മഞ്ഞലി, അശ്‌റഫ് വടക്കെകാട് തുടങ്ങിയവര്‍ സംസാരിച്ചു. എം അബ്ദുല്‍ നസീര്‍  സ്വാഗതവും അല്‍ത്വാഫ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: