Home ഇന്ത്യ പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; കടുത്ത നിയന്ത്രണങ്ങൾ

പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; കടുത്ത നിയന്ത്രണങ്ങൾ

by etodaymalayalam

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും. സമയക്രമത്തിൽ മാറ്റം വരുത്തിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് സമ്മേളനം നടക്കുക. അതേസമയം വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം

ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട വർഷകാല പാർലമെന്റ് സമ്മേളനമാണ് കൊവിഡ് കാരണം നീണ്ടുപോയത്. അഞ്ചു മാസത്തിന് ശേഷമാണ് നാളെ സമ്മേളനം ആരംഭിക്കുക. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും സഭ സമ്മേളിക്കുക. മുഴുവൻ എംപിമാരും കൊവിഡ് പരിശോധന നടത്തിയ ശേഷമാകും സഭയിൽ എത്തുന്നത്. മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമുണ്ടാകും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: