Home കേരളം പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ; എൻസിപിയിൽ പ്രതിസന്ധി

പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ; എൻസിപിയിൽ പ്രതിസന്ധി

by etodaymalayalam

പാലാ സീറ്റിനെച്ചൊല്ലി എൻസിപിയിൽ പ്രതിസന്ധി. സീറ്റ് വിട്ടുനൽകാനാവില്ലെന്ന് മാണി സി കാപ്പൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് വഴിതെളിഞ്ഞതോടെയാണ് മാണി സി കാപ്പൻ നിലപാട് കടുപ്പിച്ചത്.

ജോസ് കെ മാണി വിഭാഗത്തിന് എൽഡിഎഫിലേക്കെത്താൻ അവസരം ഒരുങ്ങിയതോടെയാണ് സീറ്റുകൾ സംബന്ധിച്ച തർക്കം ഉടലെടുത്തത്. ജോസ് കെ മാണിയെ എൽഡിഎഫിലെത്തിക്കാൻ പാല സീറ്റ് എൻസിപി വിട്ടുനൽകേണ്ടി വരും. പൊരുതി നേടിയ സിറ്റിംഗ് സീറ്റ് വിട്ടുനൽകാനാവില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്. ജോസ് കെ മാണി രാജിവയ്ക്കുന്ന ഒഴിവിൽ കാപ്പനെ രാജ്യസഭയിലെത്തിക്കാമെന്നാണ് എൽഡിഎഫ് വാഗ്ദാനം.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: