എന്‍സിപി തര്‍ക്കം മുറുകവെ പാലാ സീറ്റില്‍ ഉറപ്പ് നല്‍കാതെ മുഖ്യമന്ത്രി. ആലോചിച്ച ശേഷം മാത്രമെ ഉറപ്പ് നല്കാന് കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പീതാംബരന് മാസ്റ്റര്‍.
മന്ത്രി എകെ ശശീന്ദ്രന് ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും മാണി സി കാപ്പനെ മുഖ്യമന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നില്ല.
‘നാല് സീറ്റിലും മത്സരിക്കണം. നാല് സീറ്റിലും ജയിക്കണം. സിറ്റിംഗ് സീറ്റുകള്‍ അതത് പാര്ട്ടുകള്ക്കുള്ളതാണെന്നാണ് നയം. സിപിഐഎം ജയിച്ച സീറ്റ് വിട്ടുകൊടുത്ത് പുതിയ ആളുകളെ എടുക്കേണ്ട കാര്യമുണ്ടോ. വിട്ടുവീഴ്ചയെ കുറിച്ച് നിലവില്‍ ആലോചിച്ചിട്ടില്ല.’ പീതാംബരന് മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസിനെതിരേയും പീതാംബരന്‍മാസ്റ്റര്‍ രംഗത്തെത്തി. കേരള കോണ്‍ഗ്രസ് വലിയ വോട്ട് ബാങ്കുള്ള പാര്‍ട്ടിയാണെന്ന് തോന്നിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേ. ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്ത്തനങ്ങള്ക്കൊണ്ടുള്ള വിജയമാണ്. ഇടതുപക്ഷത്ത് വന്നത് കൊണ്ട് അവര്‍ക്കാണ് നേട്ടമുണ്ടായത്. അല്ലാതെ ഇടത് മുന്നണിക്ക് ഉണ്ടായ നേട്ടം അവര്‍ വഴി ഉണ്ടായതല്ലെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.‘ആരുടേയും തട്ടകം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. പള്ളരുത്തുത്തി എന്റേതാണെന്ന് പറയാന്‍ കഴിയുമോ. നിലവില്‍ അവിടെ സ്വരാജ് ആണ് എംഎല്‍എ. അത് അയാളുടെ മണ്ഡലമാണ്. അതാണ് രാഷ്ട്രീയം.’ പീതാംബരന് മാസ്റ്റര്‍ പ്രതികരിച്ചു.
സീറ്റ് ചര്‍ച്ച സംബന്ധിച്ച് അടുത്ത് തന്നെ ചര്‍ച്ച നടത്താമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെന്നും പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി. എന്‍സിപി മുന്നണി വിടുമോയെന്ന ചോദ്യത്തിന് അതിന്റെ ആവശ്യം എന്താണെന്നും കോണ്‍ഗ്രസ് എസ് ആണ് എല്‍ഡിഎഫ് രൂപീകരിക്കുന്നതിന് മുന്‍ കൈ എടുത്തത്. അപ്പോള്‍ ഞങ്ങള്‍ എന്തിനാണ് മുന്നണി വിടുന്നതെന്നും പീതാംബരന് മാസ്റ്റര്‍ ചോദിച്ചു.