Home കേരളം പാലക്കാട് ജില്ലയിൽ നെല്ല് ശേഖരണം ചൊവ്വാഴ്ച്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

പാലക്കാട് ജില്ലയിൽ നെല്ല് ശേഖരണം ചൊവ്വാഴ്ച്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

by etodaymalayalam

പാലക്കാട്: പാലക്കാട് ജില്ലയിൽ നെല്ല് ശേഖരണം ചൊവ്വാഴ്ച്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പാലക്കാട്ട് ഭക്ഷ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ചൊവ്വാഴ്ച്ച മുതൽ ജില്ലയിൽ നെല്ല് ശേഖരണം ആരംഭിക്കുമെന്ന് തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട് 35 സഹകരണ സംഘങ്ങളുമായാണ്  തിങ്കളാഴ്ച്ച  കരാറിലേര്‍പ്പെടുന്നത്.

പൊരുത്തപ്പെടാതെ  നില്‍ക്കുന്ന മില്ലുകളെ ഒഴിവാക്കി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച തന്നെ കരാറിലേര്‍പ്പെടും. ചൊവ്വാഴ്ച്ച മുതല്‍ നെല്ല് ശേഖരണംതുടങ്ങുമെന്നും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ പാഡി കോ എന്ന സഹകരണ സ്ഥാപനവും, നാല് മില്ലുകളും മാത്രമാണ് നെല്ല് സംഭരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ നെല്ലും മുപ്പത്തഞ്ച് സഹകരണ സംഘങ്ങള്‍ വഴി നെല്ല് ശേഖരിക്കും. അതുപോലെ കര്‍ഷകര്‍ക്ക് മുന്‍കാലങ്ങളിലെ കുടിശിക പെട്ടെന്ന് തന്നെ കൊടുത്തു തീര്‍ക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: