Home Breaking News പശു കുറുകെ ചാടി; കാറുകൾ കൂട്ടിയിടിച്ചു, ചന്ദ്രബാബു നായിഡു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പശു കുറുകെ ചാടി; കാറുകൾ കൂട്ടിയിടിച്ചു, ചന്ദ്രബാബു നായിഡു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

by Web Desk

വിജയവാഡ: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റോഡ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തിലെ കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. തെലുങ്കാനയിലെ യദാദ്രി ഭോംഗിർ ജില്ലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽ മൂന്ന് എൻഎസ്ജി ഉദ്യോഗസ്ഥർക്ക് നിസാരമായ പരുക്കേറ്റു. അവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിനും സാരമായി കേടുപാടുകൾ സംഭവിച്ചു.

ബോണറ്റ് പൂർണമായും തകർന്നു. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയിൽ ദണ്ടുമാൽകപുരം ഗ്രാമത്തിൽ വച്ചാണ് സംഭവം. അമരാവതിയിലെ വസതിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഏഴ് വാഹനങ്ങളാണ് നായിഡുവിന്‍റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. നാലാമത്തെ വാഹനത്തിലായിരുന്നു അദ്ദേഹം.

ദേശീയപാതയിൽ വച്ച് പശു കുറുകെ ചാടിയതോടെ മുന്നിൽ പോയ വാഹനത്തിന്‍റെ ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തുകയായിരുന്നു. പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം ബ്രേക്ക് ചെയ്തെങ്കിലും പിന്നാലെ വന്ന കാറുകൾ തമ്മിൽ ഇടിക്കുകയായിരുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ വാഹനം കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: