Home ഇന്ത്യകുറ്റകൃത്യം പന്തീരാങ്കാവ് യുഎപിഎ കേസ്; കുറ്റപത്രവും അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി

പന്തീരാങ്കാവ് യുഎപിഎ കേസ്; കുറ്റപത്രവും അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി

by Web Desk

പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള കേസിന്റെ രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‌ദേശം നല്‍കിയിട്ടുണ്ട്.
ഒമ്പതു മാസത്തോളം പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുന്നത് കണക്കിലെടുത്തും യുഎപിഎ നിലനില്‍ക്കാനുള്ള തെളിവില്ലെന്നും വിലയിരുത്തിയാണ് എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി ഇരുവര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ വിലയിരുത്താതെയാണ് കീഴ്‌കോടതി നടപടിയെന്ന് ആരോപിച്ചാണ് എന്‍ഐ.എ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: