Home ഇന്ത്യ പഞ്ചാബിൽ നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ

പഞ്ചാബിൽ നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ

by etodaymalayalam

പഞ്ചാബിൽ നാലംഗ കുടുംബത്തെ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫരീദ്‌കോട്ട് ജില്ലയിലാണ് സംഭവം ഉണ്ടായത്.

ധർമപാൽ എന്നയാളും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാനാവാത്ത മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ടുകൾ

വീട്ടിലെ എൽ.പി.ജി സിലിണ്ടർ കുടുംബാംഗങ്ങൾ ഉറങ്ങുന്ന റൂമിൽവച്ച് തുറന്ന് വിട്ടതിന് ശേഷം മണ്ണെണ്ണയൊഴിച്ച് ധർമപാൽ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിമിഷങ്ങൾക്കകം തന്നെ തീ ആളിപ്പടർന്ന് നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: