Home കേരളം പച്ചത്തുരുത് പ്രദേശം കയ്യേറി, ഹരിത മിഷൻ ദൃശ്യം 2 ചിത്രീകരണം തടഞ്ഞു

പച്ചത്തുരുത് പ്രദേശം കയ്യേറി, ഹരിത മിഷൻ ദൃശ്യം 2 ചിത്രീകരണം തടഞ്ഞു

by etodaymalayalam

മോഹൻലാൽ നായകനായ മെഗാ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കകയാണന്. ഇതിനിടയിൽ സർക്കാർ ഭൂമിയിലെ സംരക്ഷിത വന പ്രദേശം കയ്യേറിയെന്ന് ആരോപിച്ച് ഹരിത മിഷൻ ചിത്രീകരണം തടഞ്ഞു.
ഇടുക്കി തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ ഭൂമിയിലെ സംരക്ഷിത വന പ്രദേശം കൈയ്യേറി സെറ്റിട്ടു എന്നായിരുന്നു പരാതി. പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടു. ഇരുപത്തി അയ്യായിരം രൂപ കെട്ടിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്ത് കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകള്‍ നട്ട് പരിപാലിക്കുന്നുണ്ടായിരുന്നു. ഇവിടെയാണ് സിനിമയ്ക്കായി സെറ്റിട്ടത്. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹരിത മിഷന്‍ പ്രവര്‍ത്തകരാണ് സെറ്റ് നിര്‍മ്മാണം തടഞ്ഞത്. പച്ചത്തുരുത്ത് പദ്ധതി പ്രദേശമാണെന്ന് അറിയാതെയായിരുന്നു സെറ്റിട്ടതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് ചിത്രീകരണത്തിനു അനുമതി വാങ്ങിയിരുന്നു. മരത്തൈകൾ നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Nithin Nazar

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: