Home ആരോഗ്യം നോവാവാക്സ്-സെറം ഇൻസ്റ്റിറ്റ്യൂട്ട് 200 കോടി കോവിഡ് -19 വാക്സിൻ ഡോസുകൾ നിർമ്മിക്കും

നോവാവാക്സ്-സെറം ഇൻസ്റ്റിറ്റ്യൂട്ട് 200 കോടി കോവിഡ് -19 വാക്സിൻ ഡോസുകൾ നിർമ്മിക്കും

by Sruthi Bhat Kadambery

ന്യൂ ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാണ കമ്പനിയായ പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായുള്ള (എസ്ഐഐ) കരാർ പുതുക്കിയതായി യു‌എസ് ആസ്ഥാനമായ നോവാവാക്സ് ഐഎൻസി അറിയിച്ചു. പുതുക്കിയ കരാറനുസരിച്ച് 2 ബില്യൺ ഡോസ് കോവിഡ് -19 വാക്സിനുകൾ ഉത്പാദിപ്പിക്കും. വിപുലീകരിച്ച കരാർ പ്രകാരം, സെറം ഇൻസ്റ്റിറ്റ്യൂട്ട് നോവാവാക്സിന്റെ കോവിഡ് 19 വാക്സിൻ കാൻഡിഡേറ്റ് ആന്റിജൻ ഘടകമായ എൻ‌വി‌എക്സ്‑CoV2373 നിർമ്മിക്കാനും ധാരണയായി.

“സെറം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള വ്യതിയ കരാർ ഞങ്ങളുടെ COVID-19 വാക്സിൻ തുല്യമായി ആഗോളമായി വിതരണം ചെയ്യുന്നതിനുള്ള നോവാവാക്സിന്റെ പ്രതിബദ്ധത വർദ്ധിപ്പിക്കുന്നു. ഇതിലൂടെ, പ്രമുഖ ബയോളജിക്സ് നിർമ്മാതാക്കളുമായുള്ള പങ്കാളിത്തവും ഉൾപ്പെടുന്ന ഒരു ആഗോള വിതരണ ശൃംഖല ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് മൂന്ന് ഭൂഖണ്ഡങ്ങളിലെ ഉത്പാദനം സാധ്യമാക്കുന്നു” എന്നാണ് നോവാവാക്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റാൻലി സി. എർക് പറഞ്ഞു. വാക്സിൻ ജനങ്ങളിലെത്തിക്കാൻ അസാധാരണമായ വേഗതയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകളിലാണ്. വരും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള മൂന്നാം ഘട്ട ഫലപ്രാപ്തി പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നതായും കമ്പനി പ്രസ്താവനയിൽ പറയുന്നു.

നോവോവാക്സിൻ്റെ കോവിഡ് വാക്സിൻ വൈറസിനെ ഉയർന്ന അളവിലുള്ള ആന്റിബോഡികൾ ഉൽ‌പാദിപ്പിച്ചതായി പ്രാഥമികഘട്ട പരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്. കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും ഇന്ത്യയ്ക്കുമായി കുറഞ്ഞത് ഒരു ബില്യൺ വാക്സിൻ കാൻഡിഡേറ്റ് ഡോസുകൾ നിർമ്മിക്കുന്നതിനായി ഓഗസ്റ്റിൽ നോവവാക്സ് പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു.

ആഗോളതലത്തിൽ ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡോസുകളുടെ എണ്ണത്തിൽ (1.3 ബില്യൺ ഡോസിലധികം) ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ലോകത്തെ 65% കുട്ടികൾക്കും സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു വാക്സിനെങ്കിലും ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സെറം നിർമ്മിക്കുന്ന വാക്സിനുകൾ ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളതാണ്, മാത്രമല്ല ലോകമെമ്പാടുമുള്ള 170 രാജ്യങ്ങളിലിത് ഉപയോഗിക്കുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: