Home ശാസ്ത്രം നൂറ്റിതൊണ്ണൂറ് ഇനങ്ങളിൽ ഹെലിക്കോണിയ; വിദേശ ഇനം അലങ്കാര സസ്യം.

നൂറ്റിതൊണ്ണൂറ് ഇനങ്ങളിൽ ഹെലിക്കോണിയ; വിദേശ ഇനം അലങ്കാര സസ്യം.

by Aswathi K kannoor

നൂറ്റിതൊണ്ണൂറ് ഇനങ്ങളിൽ ഹെലിക്കോണിയ; വിദേശ ഇനം അലങ്കാര സസ്യം.

നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രത്യേകതരത്തില്‍ തൂങ്ങിനില്‍ക്കുന്ന പൂക്കളുണ്ടാകുന്ന ഹെലിക്കോണിയ യഥാര്‍ഥത്തില്‍ വിദേശിയാണ്. വീടിനകത്ത്
ഇവയെ അലങ്കാരചെടിയായി വളർത്താം.
രണ്ടോ മൂന്നോ അടി മുതല്‍ 15 അടി വരെ ഉയരത്തില്‍ ചെടികള്‍ വളരും. വളരെക്കാലം വാടിപ്പോകാതെ നില്‍ക്കുന്ന പൂക്കളാണ് .ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പിങ്ക്, പച്ച എന്നീ നിറങ്ങളില്‍ പൂക്കള്‍ കാണപ്പെടുന്നു.

ചിലയിനം വാഴകളോട് സാദ്യശ്യമുള്ള ഇലകളാണിവയ്ക്ക്. ഇനങ്ങളിലെ വ്യത്യാസമനുസരിച്ച് ആകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള പലയിനം ചെടികളുണ്ട്. തണുത്ത കാലാവസ്ഥയിലും അതിജീവിക്കുന്ന ഇനങ്ങളുണ്ടെങ്കിലും മിക്കവാറും ചെടികള്‍ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്നവയാണ്. തെക്കേ അമേരിക്കയിലും ഇക്വഡോറിലും പെറുവിലുമാണ് ഈ ചെടി ആദ്യമായി കാണപ്പെട്ടത്. പല പേരുകളിലും ഹെലിക്കോണിയ അറിയപ്പെടുന്നുണ്ട്. ഫാള്‍സ് ബേഡ് ഓഫ് പാരഡൈസ്, ഹെലി, വൈല്‍ഡ് പ്ലാന്റൈന്‍, ലോബ്‌സറ്റര്‍ ക്ലോ, പാരറ്റ് ബീക്ക് പ്ലാന്റ് എന്നിവയെല്ലാം ഹെലിക്കോണിയ തന്നെയാണ്.
നല്ല സൂര്യപ്രകാശത്തിലും ഭാഗികമായ പ്രകാശത്തിലും വളരുന്ന ചെടിയാണ്. ശക്തമായ കാറ്റടിച്ചാല്‍ ഇലകള്‍ക്ക് കേടുപാടുകളുണ്ടാകുകയും രോഗാണുക്കള്‍ പ്രവേശിക്കാന്‍ ഇടയാകുകയും ചെയ്യും. ഈര്‍പ്പമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണില്‍ വളര്‍ത്തുന്നതാണ് നല്ലത്. 

Aswathi k

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: