Home വാഹനം നിങ്ങളുടെ വാഹനം 2019 മാര്‍ച്ച്‌ 31 ന് ശേഷമുള്ളതാണെങ്കിൽ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്ബര്‍ പ്ലേറ്റിനെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കുക

നിങ്ങളുടെ വാഹനം 2019 മാര്‍ച്ച്‌ 31 ന് ശേഷമുള്ളതാണെങ്കിൽ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്ബര്‍ പ്ലേറ്റിനെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കുക

by etodaymalayalam

നിങ്ങളുടെ വാഹനം 2019 മാര്‍ച്ച്‌ 31 ന് ശേഷമുള്ളതാണെങ്കിൽ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്ബര്‍ പ്ലേറ്റിനെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കുക

പുതുതായി പുറത്തിറങ്ങുന്ന നമ്ബര്‍ പ്ലേറ്റുകള്‍ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്ബര്‍ പ്ലേറ്റുകളായിരിക്കും. ഇതില്‍ 10 അക്ക ഹൈ സെക്യൂരിറ്റി ഡിജിറ്റല്‍ നമ്ബറുണ്ട്. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സോഫ്‌റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കും. അതുകൊണ്ട് തന്നെ ഈ നമ്ബര്‍ പ്ലേറ്റുകള്‍ മാറ്റാനോ, ടാമ്ബര്‍ ചെയ്യാനോ പാടില്ല. എന്നാല്‍ പഴയ വണ്ടികളുടെ കാര്യമോ ?
പഴയ വണ്ടികള്‍ പതിയ ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റിലേക്ക് മാറ്റേണ്ടതാണ്. നിങ്ങളുടെ വാഹനം 2019 മാര്‍ച്ച്‌ 31 നു ശേഷമുള്ളതാണോ? എങ്കില്‍ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്ബര്‍ പ്ലേറ്റി (HSRP) നെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക.

2019 ഏപ്രില്‍ ഒന്ന് മുതലുള്ള എല്ലാ വാഹനങ്ങളിലും ഇനി മുതല്‍ ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റ്‌ നിര്‍ബന്ധമാണ്.

ഈ വാഹനങ്ങള്‍ക്കുള്ള ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റ്‌ വാഹന ഡീലര്‍ അധിക ചാര്‍ജ് ഈടാക്കാതെ നിങ്ങള്‍ക്ക് നല്‍കിയ വാഹനത്തില്‍ ഘടിപ്പിച്ചു തരേണ്ടതാണ്.

അഴിച്ചു മാറ്റാന്‍ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തില്‍ ഘടിപ്പിച്ചു നല്‍കുന്നത്. ശ്രദ്ധിക്കുക ഡീലറാണ് നിങ്ങള്‍ക്ക് ഘടിപ്പിച്ച്‌ നല്‍കേണ്ടത്.

ഇരുചക്ര വാഹനങ്ങളില്‍ മുന്നിലും പിറകിലുമായി രണ്ട ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റുകള്‍ ഉണ്ടാകും. അതേസമയം കാറുകള്‍ മുതലുള്ള വാഹനങ്ങളില്‍ ഈ രണ്ട് ഭാഗത്തിന് പുറമെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കാന്‍ തേര്‍ഡ് നമ്ബര്‍ പ്ലേറ്റ്/സ്റ്റിക്കറും ഉണ്ടാകും.

മുന്നിലെയും പിന്നിലെയും നമ്ബര്‍ പ്ലേറ്റുകള്‍ക്ക് പ്രത്യേകം സീരിയല്‍ നമ്ബര്‍ കാണും. ഇത് വാഹന്‍ സൈറ്റില്‍ വേര്‍തിരിച്ചു രേഖപ്പെടുത്തിയിരിക്കും.

ഒരു വാഹനത്തില്‍ പിടിപ്പിച്ചിട്ടുള്ള ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റ്‌ യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളില്‍ പിടിപ്പിക്കുവാനോ പാടുള്ളതല്ല.

അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റിന് കേടുപാടുകള്‍ സംഭവിച്ചാല്‍, ആ കേടുപറ്റിയ ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റ്‌ ഡീലര്‍ഷിപ്പില്‍ തിരികെ നല്‍കി പുതിയത് വാങ്ങാം. ഇതിന് വില നല്‍കേണ്ടതാണ്. ഇങ്ങനെ കേടുപറ്റി തിരികെ വന്ന ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റുകളെ കുറിച്ചുള്ള തെളിവ് സഹിതമുള്ള രേഖകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും വാഹന്‍ സൈറ്റില്‍ ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ട ഉത്തരവാദിത്തവും അതത് ഡീലര്‍/എച്ച്‌എസ്‌ആര്‍പി ഇഷ്യൂയിംഗ് ഏജന്‍സിക്കാണ്.

ടു വീലറില്‍ ഏതെങ്കിലും ഒരു ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റ്‌ മാത്രമാണ് കേടുപറ്റിയതെങ്കില്‍ ആ ഒരെണ്ണം മാത്രമായി തിരികെ നല്‍കി മാറ്റി വാങ്ങാവുന്നതാണ്. ആ ഒരെണ്ണത്തിന്റെ വില മാത്രം നല്‍കിയാല്‍ മതിയാകും.

കാര്‍ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കില്‍ ഒരു നമ്ബര്‍ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്. എന്നാല്‍ ഇവിടെ അത്തരം സാഹചര്യത്തില്‍ ഒരെണ്ണത്തിന്റെ കൂടെ വിന്‍ഡ് സിക്രീനില്‍ പതിപ്പിക്കേണ്ട തേര്‍ഡ് നമ്ബര്‍ പ്ലേറ്റ് / സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്. തേര്‍ഡ് നമ്ബര്‍ പ്ലേറ്റ് / സ്റ്റിക്കര്‍ കേടായാല്‍ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.

ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം നമ്ബര്‍ പ്ലേറ്റ് നഷ്ടപ്പെട്ടാല്‍, ഉടന്‍ തന്നെ ആ വിവരം പൊലീസിലറിയിച്ച്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആ എഫ്‌ഐആര്‍ പകര്‍പ്പുള്‍പ്പെടെ നല്‍കിയാല്‍ മാത്രമേ പുതിയ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷന്‍ നമ്ബര്‍ പ്ലേറ്റ് നല്‍കുകയുള്ളൂ

Nithin Nazar

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: