Home കേരളം നവരാത്രി ആഘോഷം : ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി

നവരാത്രി ആഘോഷം : ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി

by etodaymalayalam

തിരുവനന്തപുരം : സംസ്ഥാനത്തെ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിൽ നടത്തണം. അല്ലെങ്കിൽ രണ്ടോ മൂന്നോ കുടുംബങ്ങൾ മാത്രം ചേര്‍ന്ന് നടത്തണം.
നാവില്‍ ആദ്യക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ ഉള്ളവ ഒറ്റ തവണ മാത്രമേ ഉപയോഗിക്കാവു.വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ക്ഷേത്രങ്ങളില്‍ അടക്കം വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ ഫോണ്‍ നമ്ബര്‍ വിശദാംശങ്ങള്‍ അടക്കം ശേഖരിക്കണം. 65 വയസിന് മുകളില്‍ ഉള്ളവരും ഗര്‍ഭിണികളും 10വയസിന് താഴെ ഉള്ള കുട്ടികളും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നണമെന്നും മാർഗ്ഗനിrദേശത്തിൽ പറയുന്നുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: