Home ഇന്ത്യകുറ്റകൃത്യം നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

by Web Desk

ബംഗളൂരു: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗൽറാണിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടിൽ സിസിബി നടത്തിയ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തത്.

നടിയെ വിശദമായ ചോദ്യം ചെയ്യലിനായി സെൻട്രൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. ലഹരി കടത്തുകേസിൽ നടി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബംഗളൂരു ജോയിന്‍റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കേസിൽ നടിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും താരം ഹാജരായിരുന്നില്ല.

ഇതേത്തുടർന്ന് കോടതിയുടെ സെർച്ച് വാറണ്ട് സഹിതമാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നു പുലർച്ചെ നടിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: