പത്തനംത്തിട്ട: നടി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാർഥി തോറ്റു. ചെന്നീർക്കര പഞ്ചായത്തിലെ 12-ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയായ റിനോയ് വർഗീസാണ് പരാജയപ്പെട്ടത്. 411 വോട്ടുകൾ നേടിയ സിപിഎമ്മിന്റെ എം ആർ മധുവാണ് വാർഡിൽ വിജയിച്ചത്. 11 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. 132 വോട്ടുകൾ മാത്രമാണ് റിനോയ്ക്ക് നേടാനായത്.
സിനിമയിൽ എത്തുന്നതിന് മുൻപുള്ള സൗഹൃദമാണ് അനുശ്രീയും റിനോയും തമ്മിലുള്ളത്. സുഹൃത്ത് വിജയിച്ചു കഴിഞ്ഞാൽ നാടിനു വേണ്ടി ചെയ്യാവുന്നത് പരമാവധി ചെയ്തു കൊടുക്കും എന്ന വിശ്വാസം തനിക്കുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കവെ അനുശ്രീ പറഞ്ഞിരുന്നു.