Home ജീവിത രീതി ദു​​രി​​ത ബാ​​ധി​​ത​​രെ കാ​​ർ​​ന്നു തി​​ന്നു​​ന്ന​​വ​​ർ

ദു​​രി​​ത ബാ​​ധി​​ത​​രെ കാ​​ർ​​ന്നു തി​​ന്നു​​ന്ന​​വ​​ർ

by Web Desk

കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലെ എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ദു​​രി​​ത​​ബാ​​ധി​​ത​​ർ കേ​​ര​​ള​​ത്തി​​ന്‍റെ നി​​ത്യ​​വേ​​ദ​​ന​​യാ​​ണ്. രാ​​ജ്യ​​വും ലോ​​ക​​വും അ​​വ​​രു​​ടെ അ​​വ​​സ്ഥ​​യി​​ൽ പ​​രി​​ത​​പി​​ക്കു​​ക​​യും പ​​ര​​മോ​​ന്ന​​ത നീ​​തി​​പീ​​ഠം അ​​വ​​ർ​​ക്ക് നീ​​തി ഉ​​റ​​പ്പാ​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ അ​​വ​​രെ മ​​റ​​യാ​​ക്കി കോ​​ടി​​ക​​ൾ അ​​ടി​​ച്ചു​​മാ​​റ്റു​​ന്ന​​തി​​ന്‍റെ നേ​​ർ​​ചി​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ വെ​​ളി​​വാ​​കു​​ന്ന​​ത്. എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ദു​​രി​​ത​​ബാ​​ധി​​തു​​ര​​ടെ പേ​​രി​​ൽ നി​​ക്ഷി​​പ്ത താ​​ത്പ​​ര്യ​​ക്കാ​​ർ ഖ​​ജ​​നാ​​വി​​ലെ പ​​ണം ചോ​​ർ​​ത്തു​​ന്ന വ​​ഴി​​ക​​ൾ സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ക​​ല​​ക്റ്റ​​ർ ഡി. ​​സ​​ജി​​ത് ബാ​​ബു സാ​​മൂ​​ഹി​​ക നീ​​തി വ​​കു​​പ്പി​​നു ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ട് അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ലേ​​ക്കാ​​ണ് വി​​ര​​ൽ ചു​​ണ്ടു​​ന്ന​​ത്. ദു​​രി​​ത​​ത്തെ​​ക്കു​​റി​​ച്ചും ദു​​രി​​ത ബാ​​ധി​​ത​​രെ​​ക്കു​​റി​​ച്ചും അ​​വ​​രി​​ലേ​​ക്ക് എ​​ത്തേ​​ണ്ട സ​​ഹാ​​യം വ​​ഴി​​മാ​​റ്റു​​ന്ന​​തി​​നെ കു​​റി​​ച്ചും സ​​മ​​ഗ്ര​​പ​​ഠ​​നം ന​​ട​​ത്തി വ്യ​​ക്ത​​മാ​​യ ചി​​ത്രം സം​​സ്ഥാ​​ന​​ത്തി​​നും രാ​​ജ്യ​​ത്തി​​നും മു​​ൻ​​പാ​​കെ വ​​യ്ക്കാ​​ൻ ഇ​​നി അ​​മാ​​ന്തം അ​​രു​​ത്.

മാ​​ര​​ക കീ​​ട​​നാ​​ശി​​നി​​യാ​​യ എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ രാ​​ജ്യ​​ത്ത് നി​​ർ​​മി​​ക്കു​​ന്ന​​തും വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചു വ​​ന്നി​​രു​​ന്ന​​തു​​മാ​​ണ്. കേ​​ര​​ള​​ത്തി​​ലെ തോ​​ട്ട​​ങ്ങ​​ളി​​ൽ ഇ​​തി​​ന്‍റെ ഉ​​പ​​യോ​​ഗം എ​​ക്കാ​​ല​​ത്തു​​മു​​ണ്ടാ​​യി​​രു​​ന്നു. കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലെ പ്ലാ​​ന്‍റേ​​ഷ​​ൻ കോ​​ർ​​പ്പ​​റേ​​ഷ​​ന്‍റെ ക​​ശു​​മാ​​വ് തോ​​ട്ട​​ങ്ങ​​ളു​​ടെ സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ളി​​ലെ കു​​ഞ്ഞു​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് പ്ര​​ശ്നം ജ​​ന​​ശ്ര​​ദ്ധ​​യി​​ലേ​​ക്കു വ​​ന്ന​​ത്. ഹെ​​ലി​​കോ​​പ്റ്റ​​റി​​ലൂ​​ടെ​​യു​​ള്ള മ​​രു​​ന്ന് ത​​ളി​​ക്ക​​ൽ മൂ​​ലം താ​​മ​​സി​​ക്കാ​​ൻ വ​​യ്യെ​​ന്നു കാ​​ണി​​ച്ച് കൃ​​ഷി ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​യ ലീ​​ലാ കു​​മാ​​രി​​യ​​മ്മ​​യാ​​ണ് ആ​​ദ്യം കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. തു​​ട​​ർ​​ന്ന് വ്യ​​വ​​ഹാ​​ര​​ങ്ങ​​ളു​​ടെ കു​​ത്തൊ​​ഴു​​ക്കു ത​​ന്നെ​​യു​​ണ്ടാ​​യി. പ​​രി​​സ്ഥി​​തി സം​​ഘ​​ട​​ന​​ക​​ൾ പ്ര​​ശ്നം ഏ​​റ്റെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് 2002 ൽ ​​എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ത​​ളി​​ക്കു​​ന്ന​​തി​​ന് ഹൈ​​ക്കോ​​ട​​തി താ​​ത്കാ​​ലി​​ക വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​ട​​തു​​പ​​ക്ഷ യു​​വ​​ജ​​ന സം​​ഘ​​ട​​ന​​യാ​​യ ഡി​​വൈ​​എ​​ഫ്ഐ പ​​രാ​​തി​​യു​​മാ​​യി സു​​പ്രീം കേ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. പ​​രി​​സ്ഥി​​തി സം​​ഘ​​ട​​ന​​ക​​ളും ക​​ക്ഷി​​ചേ​​ർ​​ന്നു. 2011 ൽ ​​എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ നി​​രോ​​ധി​​ച്ച് സു​​പ്രീം കോ​​ട​​തി ഉ​​ത്ത​​ര​​വാ​​യി.

എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ദു​​രി​​ത​​ബാ​​ധി​​ത​​രോ​​ട് പൊ​​തു​​സ​​മൂ​​ഹം അ​​നു​​ഭാ​​വ​​പൂ​​ർ​​ണ​​മാ​​യ സ​​മീ​​പ​​ന​​മാ​​ണ് പു​​ല​​ർ​​ത്തി​​യ​​ത്. അ​​വ​​രു​​ടെ ദു​​രി​​ത​​ങ്ങ​​ൾ സ​​ർ​​ക്കാ​​രും അ​​നു​​ഭാ​​വ​​ത്തോ​​ടെ ശ്ര​​വി​​ച്ചു. എ​​ന്നാ​​ൽ പ​​ല​​ത​​രം ജ​​നി​​ത​​ക വൈ​​ക​​ല്യ​​ങ്ങ​​ൾ​​ക്കും ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കും ഇ​​ത്ര ദീ​​ർ​​ഘ​​കാ​​ലം ഒ​​രു കീ​​ട​​നാ​​ശി​​നി കാ​​ര​​ണ​​മാ​​കു​​മോ എ​​ന്ന സ​​ന്ദേ​​ഹം ഒ​​രു വി​​ഭാ​​ഗം ശാ​​സ്ത്ര​​ജ്ഞ​​ർ​​ക്കു​​ണ്ടാ​​യി. പ്ര​​ശ്ന​​ത്തെ കു​​റി​​ച്ച് പ​​ഠി​​ക്കാ​​ൻ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട വി​​ദ​​ഗ്ധ സ​​മി​​തി​​ക​​ളും എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​നാ​​ണ് കാ​​ര​​ണ​​മെ​​ന്ന് തീ​​ർ​​ത്തു​​പ​​റ​​യാ​​നാ​​വി​​ല്ലെ​​ന്നാ​​ണ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്. ജ​​നാ​​ഭി​​പ്രാ​​യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് അ​​ത്ത​​രം റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സ​​ർ​​ക്കാ​​രു​​ക​​ൾ അ​​വ​​ഗ​​ണി​​ക്കു​​ക​​യും ചെ​​യ്തു. 2010 മു​​ത​​ൽ 2013 വ​​രെ ന​​ട​​ത്തി​​യ 35 മെ​​ഡി​​ക്ക​​ൽ ക്യാം​​പു​​ക​​ളി​​ൽ നി​​ന്ന് സ​​ർ​​ക്കാ​​ർ 5848 പേ​​രെ​​യാ​​ണ് എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ദു​​രി​​ത​​ബാ​​ധി​​ത​​രാ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. അ​​വ​​ർ​​ക്ക് സൗ​​ജ​​ന്യ ചി​​കി​​ത്സാ സ​​ഹാ​​യം,​ ബി​​പി​​എ​​ൽ കാ​​റ്റ​​ഗ​​റി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി സൗ​​ജ​​ന്യ റേ​​ഷ​​ൻ,​ പ്ര​​തി​​മാ​​സ പെ​​ൻ​​ഷ​​ൻ,​ പ്ര​​ത്യേ​​ക ധ​​ന​​സ​​ഹാ​​യം,​ വി​​ദ്യാ​​ഭ്യാ​​സ സ്കോ​​ള​​ർ​​ഷി​​പ്പ് തു​​ട​​ങ്ങി​​യ​​വ ന​​ൽ​​കി​​വ​​രു​​ന്നു. ഇ​​താ​​ണ് ത​​ട്ടി​​പ്പു​​കാ​​ർ മ​​റ​​യാ​​ക്കു​​ന്ന​​ത് എ​​ന്നാ​​ണ് ജി​​ല്ലാ ക​​ല​​ക്റ്റ​​ർ ക​​ണ്ടെ​​ത്തി​​യ​​ത്.

എ​​​​ൻ​​​​ഡോ​​​​സ​​​​ൾ​​​​ഫാ​​​​ൻ ഇ​​​​ര​​​​ക​​​​ൾ​​​​ക്ക് കേ​​​​ര​​​​ള സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ മി​​​​ഷ​​​​ൻ ന​​​​ൽ​​​​കി വ​​​​രു​​​​ന്ന പെ​​​​ൻ​​​​ഷ​​​​ൻ അ​​​​വ​​​​രു​​​​ടെ മ​​​​ര​​​​ണം റി​​പ്പോ​​ർ​​ട്ടു ചെ​​യ്യാ​​തെ ത​​ട്ടി​​യെ​​ടു​​ക്കു​​ന്ന​​താ​​യാ​​ണ് ജി​​ല്ലാ ക​​ല​​ക്റ്റ​​ർ സ​​ർ​​ക്കാ​​രി​​നെ അ​​റി​​യി​​ച്ച​​ത്. ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് 31 വ​​​​രെ 125 കേ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി 40.61 ല​​ക്ഷം രൂ​​പ ഇ​​ങ്ങ​​നെ ത​​ട്ടി​​ച്ചി​​ട്ടു​​ണ്ട്. തൊ​​​​ഴി​​​​ലെ​​​​ടു​​​​ക്കാ​​​​നു​​ള്ള ശേ​​ഷി ന​​ഷ്ട​​മാ​​യി വീ​​​​ട്ടി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് 2,​200 രൂ​​​​പ​​യും രോ​​​​ഗി​​​​ക​​​​ളാ​​​​യ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 1,​200 രൂ​​​​പ​​യു​​മാ​​ണ് പ്ര​​​​തി​​​​മാ​​​​സ പെ​​​​ൻ​​​​ഷ​​​​ൻ. ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ മ​​​​ര​​​​ണ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ചി​​​​ല ത​​​​ല്പ​​​​ര ക​​​​ക്ഷി​​​​ക​​​​ൾ ഇ​​ട​​പെ​​ട്ട് വൈ​​കി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​ത്ര​​യും കാ​​ലം പെ​​ൻ​​ഷ​​ൻ അ​​ക്കൗ​​ണ്ടി​​ലെ​​ത്തു​​ന്നു. പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണ​​ത്തി​​ന് ആ​​ധാ​​ർ ന​​മ്പ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യാ​​ൽ ഒ​​ഴി​​വാ​​ക്കാ​​വു​​ന്ന​​താ​​ണ് ഈ ​​പ്ര​​ശ്ന​​മെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ മൂ​​​ല​​​മു​​​ള്ള വ​​​ന്ധ്യ​​​ത​​യു​​ടെ പേ​​​രി​​​ൽ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​വ​​രി​​ലും അ​​ന​​ർ​​ഹ​​രെ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ആ ​​പ​​ട്ടി​​ക​​യി​​ലെ 55 പേ​​​രി​​​ൽ 28 പേ​​​ർ​​​ക്കും കു​​ട്ടി​​ക​​ളു​​ള്ള​​താ​​യാ​​ണ് ജി​​​ല്ലാ ക​​​ല​​​ക്‌​​​റ്റ​​​ർ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​യി​​ട്ടു​​ള്ള​​ത്. ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രെ ബി​​​പി​​​എ​​​ൽ പ​​ട്ടി​​ക​​യി​​ൽ പെ​​ടു​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​യ ഫീ​​​ൽ​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​ണ്ട​​തും ഞെ​​ട്ടി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു. ന​​ല്ല സാ​​​മ്പ​​​ത്തി​​​ക സ്ഥി​​​തി​​​യു​​​ള്ള​​​വ​​​രും ഇ​​ര​​ക​​ൾ ച​​മ​​ഞ്ഞ് റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​രു​​ന്നു. എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​ക്ക് സ​​​ർ​​​ക്കാ​​​ർ ചി​​​കി​​​ത്സാ സ​​​ഹാ​​​യം ന​​​ൽ​​​കു​​ന്ന​​ത് മം​​​ഗ​​​ലാ​​​പു​​​ര​​​ത്തെ മൂ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ കോ​​​ളെ​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ 17 ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ വ​​ഴി​​യാ​​ണ് എ​​ന്ന​​തും തി​​രി​​മ​​റി​​ക്ക് അ​​വ​​സ​​ര​​മു​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്നാ​​ണ് ക​​ല​​ക്റ്റ​​ർ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ര​​ക​​ളെ ഇ​​നി​​യും ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന മ​​നോ​​ഭാ​​വ​​ത്തി​​ൽ നി​​ന്ന് സ്വ​​യം മോ​​ചി​​ത​​രാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​തി​​ന് സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ടു​​ക ത​​ന്നെ വേ​​ണം.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: