Home സാങ്കേതികം ദുൽഖർ കാക്കിയണിയുന്നു, റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉടന്‍ തുടങ്ങും!

ദുൽഖർ കാക്കിയണിയുന്നു, റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉടന്‍ തുടങ്ങും!

by Web Desk
റോഷൻ ആൻഡ്രൂസിൻറെ അടുത്ത ചിത്രം ദുൽഖർ സൽമാനൊപ്പമാണ്. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ഈ ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് താരം. സിനിമയ്ക്ക് മികച്ച തിരക്കഥയുണ്ടെന്നും അതിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

റോഷൻ ആൻഡ്രൂസും ബോബി-സഞ്ജയും മുമ്പ് ചെയ്ത പൊലീസ് മുംബൈ പോലീസ് ആയിരുന്നു. ആ സിനിമ ബോക്സോഫീസില്‍ വിജയമാകുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമാണ്. അതിനാൽ തന്നെ ദുൽഖർ സൽമാന്‍റെ ഒരു പൊലീസ് സ്റ്റോറിക്കായി അവർ വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: