Home കേരളം തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു

തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു

by etodaymalayalam

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ  പഴ്‌സനൽ സ്റ്റാഫ് അടക്കമുളളവർ നിരീക്ഷണത്തിലായി. അതേസമയം, സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3082 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2,844 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 189 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 10 മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 347 ആയി. ഇന്നും കൂടുതൽ രോഗികൾ തലസ്ഥാനത്താണ്. 582 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: