Home ഇന്ത്യകുറ്റകൃത്യം തേർത്തല്ലിയിൽ മധ്യവയ്സ്ക്കന്റെ മരണം കൊലപാതകം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തേർത്തല്ലിയിൽ മധ്യവയ്സ്ക്കന്റെ മരണം കൊലപാതകം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

by Web Desk
ചെറുപുപുഴ:തേർത്തല്ലിയിൽ മധ്യവയസ്കൻ ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലിസ് പറഞ്ഞു. മദ്യപാ​ന​ത്തി​നി​ട​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് തേ​ർ​ത്ത​ല്ലി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മായത്.തേ​ർ​ത്ത​ല്ലി കോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ കു​ര്യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ല​ക്കോ​ട് സ്വ​ദേ​ശി​യും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യു​മാ​യ ക​ടു​വ​ക്ക​ൻ​ഞ്ചേ​രി ഹ​നീ​ഫി (45) നെ ​ആ​ല​ക്കോ​ട് സി ​ഐ കെ ജെ ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ മാ​സം 29നാ​ണ് കോ​ളി റോ​ഡി​ലെ സി​പി​ഐ ഓ​ഫീ​സി​ന് സ​മീ​പ​ത്തു നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​റ​കി​ൽ കു​ര്യ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ സം​ശ​യം തോന്നിയതിനാ​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഇ​വ​ർ ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ച്ച​താ​യും തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു​മാ​ണ് പ്ര​തി പോ​ലീ​സി​ന് ന​ൽകി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: