Home സാങ്കേതികം തെലുങ്കു ലൂസിഫറില്‍ നിന്ന് ആദ്യ സവിധായകനെ മാറ്റി

തെലുങ്കു ലൂസിഫറില്‍ നിന്ന് ആദ്യ സവിധായകനെ മാറ്റി

by Web Desk

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്കില്‍ നിന്ന് ആദ്യ സവിധായകനെ മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സുജീത്ത് ആയിരുന്നു ലൂസിഫറിന്‍റെ ആദ്യ സവിധായകന്‍. ഇപ്പോള്‍ സുജീത്തിനെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റിയതായാണ് വാര്‍ത്തകള്‍  വരുന്നത്. സംവിധായകന്‍ വി.വി വിനായക് ആണ് ലൂസിഫര്‍ ഒരുക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍  ടാഗോര്‍, ഖൈദി നം.വണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനായകും ചിരഞ്ജീവിയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാവുമിത്. ലൂസിഫര്‍ ഒറിജിനലില്‍ നിന്ന് വ്യത്യാസങ്ങളൊന്നും വരുത്താതെയാണ് റീമേക്ക് ഒരുക്കുന്നത്.ബംഗ്ലൂരുവിലെത്തി ചിരഞ്ജീവിയെ കണ്ട ശേഷം സംവിധായകന്‍ ഈ പ്രൊജക്ട് ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ചിരഞ്ജീവി 152-ാമത്തെ ചിത്രം ‘ആചാര്യ’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ലൂസിഫര്‍ റീമേക്ക് ഷൂട്ടിംഗ് ആരംഭിക്കും.ആദി, ബണ്ണി, ബദ്രിനാഥ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിനായക്. വിവേക് ഒബ്റോയ് അവതരിപ്പിച്ച  നെഗറ്റീവ് കഥാപാത്രമായ വിമല്‍ നായരെ അവതരിപ്പിക്കുന്നത് നടന്‍ റഹ്മാന്‍ ആണ്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനിയാണ്. അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാം ആയി വിജയ് ദേവര്‍കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ റോളില്‍ റാണാ ദഗുബതി എത്തും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: