Home sports തുടർച്ചയായി അഞ്ചാം ജയം, പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി മുംബൈ ഇന്ത്യൻസ്

തുടർച്ചയായി അഞ്ചാം ജയം, പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി മുംബൈ ഇന്ത്യൻസ്

by etodaymalayalam

തുടർച്ചയായ അഞ്ചാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സീസണിലെ ആറാം ജയം മുംബൈ സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊൽക്കത്ത കൂട്ട തകർച്ചക്കൊടുവിൽ കമ്മിന്‍സിന്റെയും ഓയിന്‍ മോര്‍ഗന്റെയും മികവില്‍ ആണ് 148/5 എന്ന സ്കോര്‍ നേടിയത്. മുംബൈ ഓപ്പണര്‍മാര്‍ക്കെതിരെ യാതൊരു വിധത്തിലുമുള്ള വെല്ലുവിളിയും ഉയർത്താൻ കൊൽക്കത്തയുടെ ബൌളിംഗ് നിരക്ക് കഴിഞ്ഞില്ല.16.5 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്.44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്.ഹാര്‍ദ്ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സ് നേടി.
ക്വിന്റണ്‍ ഡി കോക്ക് അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ താരത്തിന് പിന്തുണ നല്‍കി. 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സ് നേടിയ ഓപ്പണര്‍മാര്‍ ടീമിനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ബൗളിംഗിലേക്ക് ആദ്യമായി എത്തിയ ശിവം മാവി തന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ മടക്കിയയ്ക്കുകയായിരുന്നു.
35 റണ്‍സാണ് രോഹിത് നേടിയത്. അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെ(10) വരുണ്‍ ചക്രവര്‍ത്തിപുറത്താക്കിയപ്പോള്‍ മുംബൈ 111/2 എന്ന നിലയിലായിരുന്നുവെങ്കിലും നേടുവാനുള്ള സ്കോര്‍ ചെറുതായതിനാല്‍ തന്നെ മുംബൈ ക്യാമ്പില്‍ ഇത് പരിഭ്രാന്തി പരത്തിയില്ല.
38 റണ്‍സ് കൂട്ടുകെട്ടാണ് മുംബൈയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നേടിയത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: