Home കേരളം തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

by etodaymalayalam

ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. ശബരിമല സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കോവിഡ് പശ്ചാത്തലത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടുവെങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം മികച്ചതാക്കി. 1,32, 673 പേരാണ് 54 ദിവസത്തെ തീര്‍ഥാടന കാലത്ത് ദര്‍ശനം നടത്തിയത്. 16.30 (16,32,673) കോടി രൂപയാണ് വരുമാനമുണ്ടായത്. മകരവിളക്കുമായി ബന്ധപ്പെട്ട് ഡിസം. 31 മുതല്‍ ജനു. 12 വരെ 6.33 (6,33,93,510) കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം മകരവിളക്ക് കാലത്തെ ക്ഷേത്ര വരുമാനം 60.26 കോടി രൂപയായിരുന്നു. ഇപ്പോള്‍ കേവലം 10 ശതമാനമായി അതു ചുരുങ്ങി. കഴിഞ്ഞ മണ്ഡലകാലത്ത് 166 കോടി രൂപയാണ് ബോര്‍ഡിനു വരുമാനമുണ്ടായതെന്നും ഇപ്പോള്‍ അതിന്റെ ആറ് ശതമാനം മാത്രമേ വരുമാനമുള്ളൂവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  പറഞ്ഞു.  
വരുന്ന തീര്‍ഥാടനകാലത്തിനു മുന്‍പായി കൂടുതല്‍ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ 70 കോടി രൂപ നല്‍കിയെന്നും സാമ്പത്തിക സഹായമായി 100 കോടി രൂപ സര്‍ക്കാരിനോട് ഇനിയും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ വരുമാന മാര്‍ഗങ്ങള്‍ കൂട്ടുന്നതിനായി ഭക്തരെ ബന്ധപ്പെട്ട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിഭവ സമാഹരണവും നടത്തും. 1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. ഇതില്‍ 50 ക്ഷേത്രങ്ങളില്‍ മാത്രമാണ് നിത്യവരുമാനമുള്ളതെന്നും അദ്ദേഹം പറഞ്ഞു.      
ശബരിമലയിലെ മാസപൂജകള്‍ക്ക് അഞ്ച് ദിവസമെന്നുള്ളത് വര്‍ധിപ്പിക്കാന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡംഗം പി.എം. തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി  തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: