Home Breaking News താമരശേരി രൂപതാ മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു

താമരശേരി രൂപതാ മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു

by Web Desk

താമരശേരി രൂപതാ മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പള്ളി(87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് നിർമലാ ആശുപത്രിയിൽ വൈകുന്നേരം 6.30 ഓടെയായിരുന്നു അന്ത്യം. നാളുകളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1997 ഫെബ്രുവരി 13നാണ് മാർ പോൾ ചിറ്റിലപ്പിള്ളി താമരശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. മാർ ജേക്കബ് തൂങ്കുഴി തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലേക്കായിരുന്നു നിയമനം. 2010 ഏപ്രിൽ 8നാണ് രൂപതാ ഭരണത്തിൽ നിന്ന് വിരമിച്ചത്.

തൃശൂർ അതിരൂപതയിലെ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർകുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. 1951 ൽ മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്‌കൂളിൽ നിന്ന് എസ്എസ്എൽസി പാസായി. തേവര എസ്എച്ച് കോളജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം 1953 ൽ സെമിനാരിയിൽ ചേർന്നു. 1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിൽ ചേർന്നു. 1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബൻ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു.

1961 ഒക്‌ടോബർ 18ന് മാർ മാത്യു കാവുകാട്ടു പിതാവിൽ നിന്നു റോമിൽ വച്ച് പട്ടമേറ്റു. തുടർന്ന് റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1988 ൽ സീറോമലബാർ സഭയുടെ ഭാഗമായി കല്യാൺ രൂപത സ്ഥാപിതമായപ്പോൾ ആ രൂപതയുടെ പ്രഥമ മെത്രാനായി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: