Home ഇന്ത്യസംസ്ഥാനംDelhi ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

by etodaymalayalam

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും 2020-21, 2021-22 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2020 ഡിസംബർ 13 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ ജനക് പുരി സി-2/എ ബ്ളോക്കിലെ മഹാരാജാ അഗ്രസെൻ ഭവനിൽ നടക്കും. നവംബർ 17-നു നടന്ന കേന്ദ്രക്കമ്മിറ്റി നിവാഹക സമിതി യോഗത്തിലാണ് വാർഷിക പൊതുയോഗം നടത്താൻ തീരുമാനമായത്. അഡ്വ. കെ തോമസിനെ വരണാധികാരിയായും തെരെഞ്ഞെടുത്തു.

ജനക് പുരി ഏരിയയുടെ കീഴില്‍ 2019-20, 2020-21 വർഷങ്ങളിലെ സാധുവായ അംഗത്വം ഉള്ളവർക്കും ആജീവനാന്ത അംഗങ്ങൾക്കും തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി ആകുവാനും വോട്ടു രേഖപ്പെടുത്തുവാനുമുള്ള അവകാശമുണ്ടന്ന് ജനറൽ സെക്രട്ടറി സി ചന്ദ്രൻ അറിയിച്ചു.

ചെയർമാൻ (1), വൈസ് ചെയർമാൻ (1), സെക്രട്ടറി (1), ജോയിന്റ് സെക്രട്ടറിമാർ (2), ട്രെഷറർ (1), ജോയിന്റ് ട്രെഷറർ (1), ഇന്റെർണൽ ഓഡിറ്റർ (1), വിമെൻസ് വിംഗ് കൺവീനർ (1), വിമെൻസ് വിംഗ് ജോയിന്റ് കൺവീനർമാർ (2), നിർവാഹക സമിതി അംഗങ്ങൾ (30), നിർവാഹക സമിതി അംഗങ്ങൾ, വിമെൻസ് വിംഗ് (16), ജനറൽ കൗൺസിൽ അംഗങ്ങൾ (74) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക. പൂരിപ്പിക്കുവാനുള്ള നാമ നിർദ്ദേശ പത്രികകൾ ആർ.കെ. പുരത്തെ ഡി.എം.എ. സാംസ്കാരിക സമുച്ചയത്തിലെ കാര്യാലയത്തിലും മലയാളി അസോസിയേഷൻ ഡോട്ട് കോമിലും കൂടാതെ ഡി.എം.എ. വാട്ട്സ്ആപ്പ് കൂട്ടായ്മകളിലും ലഭ്യമാണ്. സമർപ്പിക്കുന്ന പത്രികകൾ സജീവമായ ഒരു അംഗം പേര് നിർദ്ദേശിക്കേണ്ടതും മറ്റൊരംഗം പിന്താങ്ങേണ്ടതും അനിവാര്യമാണന്നും വരണാധികാരി അറിയിച്ചു.

ഒരു തസ്തികയിലേക്ക് ഒന്നിൽക്കൂടുതൽ ആളുകൾ പേര് സമർപ്പിക്കുകയാണെങ്കിൽ മാത്രമേ ആ തസ്തികയിലേക്ക് തെരെഞ്ഞെടുപ്പ് നടത്തപ്പെടുകയുള്ളു. നാമ നിർദേശ പത്രിക സമർപ്പിക്കുവാനുള്ള തീയതി നവംബർ 24 മുതൽ 26 വരെ വൈകുന്നേരം 6 മുതൽ 9 മണി വരെയാണ്. നവംബർ 27 വൈകുന്നേരം 8 മണിക്ക് വരണാധികാരിയുടെ കൈവശം കിട്ടിയ പത്രികകൾ പ്രദർശിപ്പിക്കും. പത്രിക പിൻവലിക്കാനുള്ള അന്തിമ തീയതി നവംബർ 29 ഞായറാഴ്ച്ച വൈകുന്നേരം 8 മണി വരെയാണ്. നവംബർ 30 തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിക്ക്, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.

വോട്ടവകാശമുള്ളവർ അവ വിനിയോഗിക്കുവാൻ എത്തുമ്പോൾ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഫോട്ടോ പതിച്ച സർക്കാരിന്റെ തിരിച്ചറിയൽ രേഖ സഹിതം ഹാജരാകേണ്ടതാണെന്നു വരണാധികാരി അഡ്വ. കെ തോമസ് അറിയിച്ചു. കൂടുതകൾ വിവരങ്ങൾക്ക് വരണാധികാരി അഡ്വ. കെ തോമസ് 9811349994, വൈസ് പ്രസിഡൻ്റ് കെ.ജി. രഘുനാഥൻ നായർ 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

credits.Reji nellikunath delhi

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: