Home ഇന്ത്യ ഡൽഹി പുഷ്പ വിഹാർ ശ്രീധർമശാസ്താക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷം നാളെ പ്രത്യേക പൂജകളോടെ നടക്കും.

ഡൽഹി പുഷ്പ വിഹാർ ശ്രീധർമശാസ്താക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷം നാളെ പ്രത്യേക പൂജകളോടെ നടക്കും.

by etodaymalayalam

ഡൽഹി:പുഷ്പ വിഹാർ ശ്രീധർമ ശാസ്താക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷം നാളെ പ്രത്യേക പൂജകളോടെ നടക്കും. രാവിലെ അഞ്ചര മുതൽ നടതുറന്നു നിർമാല്യം അഭിഷേകം, ഗണപതിഹോമം, നൈവേദ്യം, ഉഷപൂജ, ഉച്ചപൂജ, ചന്ദനം ചാർത്തൽ എന്നിവ നടക്കും. 11മണിക്ക് അഷ്ടോത്തര മന്ത്രാർച്ചന നടക്കും. 11.30 ന് ശാസ്താ പ്രീതി പൂജ യും, 12.30 മുതൽ ശാസ്താപ്രീതി അന്നദാന വും ഉണ്ടാകും. വൈകീട്ട് അഞ്ചരയ്ക്ക് നടതുറക്കും. ആറരക്ക് ദീപാരാധന നടക്കും. എട്ടുമണിക്ക് പഞ്ച മുടി കെട്ടുമായി എത്തുന്ന ഭക്തജനങ്ങൾ ദർശനം നടത്തും. ഒമ്പതുമണിക്ക് മഹാ ദീപാരാധനയോടെ സമാപിക്കും.

Credits.reji nellikunath delhi

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: