Home ഇന്ത്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡോ.ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

by etodaymalayalam

ന്യൂഡൽഹി: മലങ്കര മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തിൽ പ്രധാനമന്ത്രിനരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

സഹാനുഭൂതിയാലും വിനയത്താലും അനുഗ്രഹീതൻ ആയിരുന്ന അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എല്ലായ്പ്പോഴും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

‘മാനവികതയെ സേവിക്കുകയും ദരിദ്രരുടെയും താഴ്‌ന്നവരുടെയും ജീവിതം മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സഹാനുഭൂതിയാലും വിനയത്താലും അനുഗ്രഹീതൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടും. ആദരാഞ്ജലികൾ.’ – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: