Home Uncategorised ടൈറ്റില്‍ കാര്‍ഡിലെ ‘നായര്‍’ വിവാദം: മറുപടിയുമായി പ്രിയദര്‍ശന്‍

ടൈറ്റില്‍ കാര്‍ഡിലെ ‘നായര്‍’ വിവാദം: മറുപടിയുമായി പ്രിയദര്‍ശന്‍

by Web Desk

സംവിധായകൻ പ്രിയദർശന്‍റെ  ഏറ്റവും പുതിയ  ഹിന്ദി ചിത്രം അനാമിക ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍   കാര്‍ഡിലെ പേര് കണ്ട് ചിലരെങ്കിലും  ഒന്നമ്പരന്നു. പ്രിയദര്‍ശന്‍ നായര്‍ എന്നാണ് പേര് വച്ചിരിക്കുന്നത്. ഇതിന് പിന്നാലേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ   വിമര്‍ശനങ്ങളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പ്രിയദര്‍ശന്‍ രംഗത്ത് വന്നിരിക്കുകയാണ്.

ടൈറ്റിൽ കാർഡ് വർക്കുകൾ കൈകാര്യം ചെയ്തത് സീ ഫൈവ് ടീമാണെന്നും അവർക്ക് നൽകിയ പാസ്പോർട്ടിലെ സോമൻ നായർ പ്രിയദർശൻ എന്ന പേരാണ് ടൈറ്റിൽ കാർഡിൽ ചേർത്തതെന്നുമാണ്  പ്രിയദര്‍ശന്‍ പറയുന്നത്. എത്രയും പെട്ടെന്ന് സീ ഫൈവിനോട് പേരിലെ തെറ്റ് നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് പ്രിയദർശൻ പറഞ്ഞു.

വിശ്വരൂപം എന്ന കമൽഹാസൻ ചിത്രത്തിലൂടെ ശ്രദ്ധേയ ആയ പൂജ കുമാറാണ് അനാമിക എന്ന പ്രിയദർശൻ ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രിയദർശന്‍റെ മറ്റൊരു ബോളിവുഡ് ചിത്രവും അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്.

 

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: