Home ഇന്ത്യസാമൂഹികം ടൂ​റി​സം മേ​ഖ​ല​യെ ഉ​ണ​ർ​ത്തേ​ണ്ട സ​മ​യം

ടൂ​റി​സം മേ​ഖ​ല​യെ ഉ​ണ​ർ​ത്തേ​ണ്ട സ​മ​യം

by Web Desk

സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന മേ​ഖ​ല​യാ​ണ് വി​നോ​ദ സ​ഞ്ചാ​രം. കൊ​വി​ഡ് കാ​ല​ത്ത് ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ പ്ര​ധാ​ന​വു​മാ​ണ​ത്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടി​ന്‍റെ അ​പ​ദാ​ന​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞ് വി​ദേ​ശ​ത്തു നി​ന്നും സ്വ​ദേ​ശ​ത്തു നി​ന്നും വ​ന്നി​രു​ന്ന ടൂ​റി​സ്റ്റു​ക​ളെ ആ​ശ്ര​യി​ച്ച് പ​ല ത​ല​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​താ​ണ്ട് 36,​000 കോ​ടി രൂ​പ സം​സ്ഥാ​ന​ത്തി​നു സ​മ്മാ​നി​ച്ച വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര,​ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​വി​ധ പാ​ക്കെ​ജു​ക​ളെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു​തു​ട​ങ്ങി​യെ​ന്നു കാ​ണു​ന്ന​ത് ആ​ശാ​വ​ഹം ത​ന്നെ. ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രോ​ട് കൂ​ടു​ത​ൽ ഉ​ദാ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കാ​നും വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കാ​നും സ​ർ​ക്കാ​ർ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. സം​സ്ഥാ​ന​ത്ത് ടൂ​റി​സം പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​മേ​ഖ​ല ആ​യി​ര​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യ​തി​നാ​ൽ സ​മ​സ്ത ത​ല​ങ്ങ​ളും സ്പ​ർ​ശി​ക്കു​ന്ന​തും പ്രാ​യോ​ഗി​ക​വു​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​ത്. കൊ​വി​ഡ് അ​ന​ന്ത​ര​കാ​ല​ത്തെ ടൂ​റി​സം കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷി​ത​ത്വ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​കും. വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ മാ​ത്ര​മേ ടൂ​റി​സ​ത്തി​ന് മേ​ൽ​ഗ​തി​യു​ണ്ടാ​കൂ. അ​തി​നാ​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നും വ​ലി​യ പ്ര​സ​ക്തി​യു​ള്ള നാ​ളു​ക​ളാ​ണ് മു​ന്നി​ലു​ള്ള​തെ​ന്നു മ​ന​സി​ലാ​ക്കി ആ ​രം​ഗ​ത്തു​ള്ള​വ​രും മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ക​ണം.
കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക് ഡൗ​ണും നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട 328 അം​ഗീ​കൃ​ത ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ സ​ഹാ​യ​മാ​യി 10,000 രൂ​പ മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ടൂ​റി​സ​ത്തി​ന് വ​ലി​യ ഊ​ന്ന​ൽ ന​ൽ​കു​മ്പോ​ൾ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഗൈ​ഡു​ക​ൾ ഇ​ത്ര​യും മ​തി​യോ എ​ന്ന് ചി​ന്തി​ക്ക​ണം. ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹൗ​സ്‌​ബോ​ട്ടു​ക​ളാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം. എ​ന്നാ​ൽ കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തോ​ടെ അ​വ​യെ​ല്ലാം അ​നാ​ഥ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നു പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നു​ള്ള ചെ​ല​വു കൂ​ടി താ​ങ്ങാ​നു​ള്ള കെ​ല്പും ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ൾ​ക്കി​ല്ല. ഹൗ​സ് ബോ​ട്ടു​ക​ളി​ലെ മു​റി​ക​ളു​ടെ എ​ണ്ണം അ​ടി​സ്ഥാ​ന​മാ​ക്കി ഇ​വ​യ്ക്ക് ഒ​റ്റ​ത്ത​വ​ണ മെ​യി​ന്‍റ​​ന​ൻ​സ് ഗ്രാ​ന്‍റാ​യി 80,​000, 1,​00,​000, 1,​20,​000 എ​ന്നി​ങ്ങ​നെ ന​ൽ​കാ​നും സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നു. ആ​യി​ര​ത്തോ​ളം വ​രു​ന്ന അം​ഗീ​കൃ​ത ഹോം ​സ്റ്റേ​ക​ളെ ക​മേ​ഴ്‌​സ്യ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് റ​സി​ഡ​ൻ​ഷ്യ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് അ​വ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ൽ അ​വ​യു​ടെ അ​ഞ്ചി​ര​ട്ടി ഹോം ​സ്റ്റേ​ക​ളെ​ങ്കി​ലും സം​സ്ഥാ​ന​ത്തു​ണ്ടെ​ന്ന് മ​റ​ക്ക​രു​ത്. സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഹോം ​സ്റ്റേ​ക​ൾ​ക്ക് ഇ​നി​യു​ള്ള കാ​ല​ത്ത് പ്രാ​മു​ഖ്യം വ​ർ​ധി​ക്കും. ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ഇ​ട​ക​ല​രേ​ണ്ട അ​വ​സ്ഥ ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന​താ​ണ് ഹോം ​സ്റ്റേ​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ ആ​ക​ർ​ഷ​ക​മാ​യി കാ​ണു​ന്ന​ത്. എ​ന്നാ​ൽ അ​വ​യ്ക്കും നി​ശ്ചി​ത​മാ​യ ഗു​ണ​നി​ല​വാ​ര​മു​ണ്ടാ​ക​ണം. ഇ​ത് നി​ശ്ച​യി​ച്ച് ലൈ​സ​ൻ​സ് ന​ൽ​കേ​ണ്ട​ത് നി​ല​വി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും അം​ഗീ​കാ​രം ന​ൽ​കി ക്ലാ​സി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ടൂ​റി​സം വ​കു​പ്പു​മാ​ണ്. അം​ഗീ​കാ​ര​ത്തി​ന് ടൂ​റി​സം വ​കു​പ്പ് ചു​മ​ത്തു​ന്ന​ത് വ​ൻ തു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അം​ഗീ​കൃ​ത ഹോം ​സ്റ്റേ​ക​ളെ പി​ഴി​യു​ന്ന​തി​ൽ എ​ന്നാ​ൽ മ​റ്റു പ​ല വ​കു​പ്പു​ക​ളും ഒ​രു ദാ​ക്ഷി​ണ്യ​വും കാ​ണി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​ന​ധി​കൃ​ത​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഹോം ​സ്റ്റേ​ക​ൾ മു​ള​ച്ചു​പൊ​ന്തു​ക​യും അ​ന​ഭി​ല​ഷ​ണീ​യ​മാ​യ പ്ര​വ​ണ​ത​ക​ൾ​ക്ക് ഇ​ട ന​ൽ​കു​ക​യും ചെ​യ്യു​ന്നു. സൗ​ക​ര്യ​ങ്ങ​ൾ നി​ഷ്ക​ർ​ഷി​ക്കാ​നും അ​ത് വി​ല​യി​രു​ത്താ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടി ടൂ​റി​സം പു​ന​രു​ജ്ജീ​വ​ന പാ​ക്കെ​ജു​ക​ളു​ടെ ഭാ​ഗ​മാ​യി വ​ര​ണം. ഈ ​അ​നു​ബ​ന്ധ മേ​ഖ​ല​യ്ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​നം കൊ​ണ്ടു​വ​ന്നാ​ൽ വി​വി​ധ വ​കു​പ്പു​ക​ൾ മ​ത്സ​രി​ച്ചു ന​ട​ത്തു​ന്ന നി​കു​തി പി​രി​വു​ക​ളി​ൽ നി​ന്ന് സം​രം​ഭ​ക​ർ​ക്ക് മോ​ച​ന​വു​മു​ണ്ടാ​കും. കേ​ര​ള​ത്തി​ന്‍റെ ഏ​തെ​ല്ലാം ത​നി​മ​ക​ളാ​ണ് സ​ർ​ക്കാ​ർ ഷോ ​കേ​സ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന ബോ​ധ​വ​ത്ക​ര​ണം പൗ​ര​ന്മാ​ർ​ക്കും ഉ​ണ്ടാ​കേ​ണ്ട​താ​ണ്. കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി മാ​ത്ര​മ​ല്ല,​ ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റ​വും ഉ​ച​ചാ​ര രീ​തി​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ രീ​തി​ക​ളും വ​സ്ത്ര​ധാ​ര​ണ രീ​തി​ക​ളും വ​രെ നൈ​സ​ർ​ഗി​ക ഭം​ഗി​യു​ള്ള​താ​ണെ​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്ക് ബോ​ധ്യ​പ്പെ​ട​ണം. വീ​ണ്ടും വ​രാ​നും ഇ​വി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കാ​നും ക​ഴി​യും വി​ധം അ​വ​രെ തൃ​പ്ത​രാ​ക്കേ​ണ്ട​ത് ആ​തി​ഥേ​യ സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് മ​റ​ന്നു​കൂ​ടാ. രാ​ജ്യ​ത്ത് എ​ത്തു​ന്ന വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ കാ​ര്യ​ത്തി​ൽ നി​ല​വി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ദ്യ പ​ത്തി​ലെ​ത്താ​ൻ ന​മു​ക്കാ​യി​ട്ടി​ല്ല. ഈ ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മു​ന്നോ​ട്ടു​വ​രാ​ൻ ല​ക്ഷ്യം വ​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​മു​ക്ക് വേ​ണ്ട​ .

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: