Home ഇന്ത്യകുറ്റകൃത്യം ഛന്ദ കോച്ചാറിന്റെ ഭര്‍ത്താവും വ്യവസായിയുമായ ദീപക് കോച്ചാര്‍ അറസ്റ്റില്‍

ഛന്ദ കോച്ചാറിന്റെ ഭര്‍ത്താവും വ്യവസായിയുമായ ദീപക് കോച്ചാര്‍ അറസ്റ്റില്‍

by Web Desk

ന്യൂഡല്‍ഹി: വ്യവസായിയും ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ഛന്ദ കോച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കോച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. ഐസിഐസിഐ ബാങ്കും വീഡിയോകോണും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഛന്ദ കോച്ചാര്‍, ഭര്‍ത്താവ് ദീപക് കോച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കേസെടുത്തിരുന്നു.
ഛന്ദ കോച്ചാര്‍ ഐസിഐസിഐ ബാങ്ക് മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടിരൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. തിങ്കളാഴ്ച ഉച്ചമുതല്‍ ചോദ്യംചെയ്ത ദീപക് കോച്ചാറിനെ രാത്രിയോടെയാണ് അറസ്റ്റുചെയ്തത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: