Home കായികം ചെ​ന്നൈ​ക്ക് ആ​ശ്വാ​സം റാ​യുഡുവും ബ്രാ​വോ​യും മ​ട​ങ്ങി​വ​രു​ന്നു

ചെ​ന്നൈ​ക്ക് ആ​ശ്വാ​സം റാ​യുഡുവും ബ്രാ​വോ​യും മ​ട​ങ്ങി​വ​രു​ന്നു

by Web Desk

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണി​ല്‍ മോ​ശം പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന സി​എ​സ്‌​കെ​യ്ക്ക് ആ​ശ്വാ​സ വാ​ര്‍ത്ത. അ​മ്പാ​ട്ടി റാ​യുഡു​വും ഡ്വെ​യ്ന്‍ ബ്രാ​വോ​യും പ​രുക്ക് ഭേ​ദ​മാ​യി അ​ടു​ത്ത മ​ത്സ​രം ക​ളി​ക്കാ​ന്‍ കാ​യി​ക ക്ഷ​മ​ത കൈ​വ​രി​ച്ചു​വെ​ന്ന വാ​ര്‍ത്ത​യാ​ണ് സി​എ​സ്‌​കെ​യ്ക്കും ആ​രാ​ധ​ക​ര്‍ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സം ന​ല്‍കു​ന്ന​ത്. ഇ​രു​വ​രും അ​ടു​ത്ത മ​ത്സ​രം ക​ളി​ക്കു​മെ​ന്ന വാ​ര്‍ത്ത സി​എ​സ്‌​കെ സി​ഇ​ഒ കെ​എ​സ് വി​ശ്വ​സാ​ഥ​ന്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മും​ബൈ​ക്കെ​തി​രാ​യ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ലെ ത​ക​ര്‍പ്പ​ന്‍ അ​ര്‍ധ സെ​ഞ്ചുറി പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ റാ​യുഡു പ​രി​ക്കി​ന്‍റെ പി​ടി​യി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. റാ​യി​ഡു​വി​ന്‍റെ അ​ഭാ​വം പി​ന്നീ​ടു​ള്ള മ​ത്സ​ര​ത്തി​ല്‍ ന​ന്നാ​യി പ്ര​തി​ഫ​ലി​ച്ചു. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ​തി​രെ​യും ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സി​നെ​തി​രെ​യും സി​എ​സ്‌​കെ തോ​റ്റ​ത് അ​വ​രു​ടെ ബാ​റ്റ്സ്മാ​ന്‍മാ​രു​ടെ മോ​ശം പ്ര​ക​ട​നം കാ​ര​ണ​മാ​ണ്.

റാ​യു​ഡു മ​ട​ങ്ങി​യെ​ത്തു​ന്ന​തോ​ടെ നാ​ലാം ന​മ്പ​റി​ല്‍ സി​എ​സ്‌​കെ​യ്ക്ക് വി​ശ്വ​സ്ത​നാ​യ ബാ​റ്റ്സ്മാ​നെ ല​ഭി​ക്കും. മ​ധ്യ​നി​ര​യി​ല്‍ ടീ​മി​ന​ത് ഗു​ണം ചെ​യ്യു​ക​യും ചെ​യ്യും. ഓ​പ്പ​ണ​ര്‍മാ​രാ​യി ഷെ​യ്ന്‍ വാ​ട്സ​ണും മു​ര​ളി വി​ജ​യി​യും ത​ന്നെ എ​ത്തു​മ്പോ​ള്‍ റെ​യ്ന​യു​ടെ അ​ഭാ​വ​ത്തി​ല്‍ മൂ​ന്നാം ന​മ്പ​റി​ല്‍ ഫ​ഫ് ഡു​പ്ലെ​സി​ ഇ​റ​ങ്ങും. ര​ണ്ട് അ​ര്‍ധ സെ​ഞ്ച്വ​റി​യു​ള്‍പ്പെ​ടെ ത​ര​ക്കേ​ടി​ല്ലാ​ത്ത പ്ര​ക​ട​നം ഡു​പ്ലെ​സി​ പു​റ​ത്തെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ വാ​ട്സ​ണ്‍,വി​ജ​യ്,കേ​ദാ​ര്‍ ജാ​ദ​വ്,എം ​എ​സ് ധോ​ണി എ​ന്നി​വ​ര്‍ ബാ​റ്റി​ങ്ങി​ല്‍ താ​ളം ക​ണ്ടെ​ത്താ​നാ​വാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഡ്വെ​യ്ന്‍ ബ്രാ​വോ​യു​ടെ മ​ട​ങ്ങി​വ​ര​വ് ടീ​മി​ന് പു​തു​ഊ​ര്‍ജം ത​ന്നെ ന​ല്‍കും.

മ​ധ്യ​നി​ര​യി​ല്‍ വി​ശ്വ​സ്ത​നാ​യ ബാ​റ്റ്സ്മാ​ന്‍ എ​ന്ന​തി​ലു​പ​രി​യാ​യി ബ്രാ​വോ​യു​ടെ മീ​ഡി​യം പേ​സാ​ണ് ടീ​മി​ന് ഏ​റെ ഗു​ണം ചെ​യ്യു​ന്ന​ത്. ര​ണ്ട് ത​വ​ണ പ​ര്‍പ്പി​ള്‍ ക്യാ​പ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ബ്രാ​വോ യു​എ​ഇ​യി​ലെ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​യോ​ജ്യ​നാ​യ ബൗ​ള​റാ​ണ്. ന​ന്നാ​യി സ്ലോ ​ബൗ​ള്‍ എ​റി​യാ​നു​ള്ള മി​ക​വാ​ണ് ബ്രാ​വോ​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ സി​പി​എ​ല്ലി​ലും താ​രം തി​ള​ങ്ങി​യി​രു​ന്നു. അ​തി​നാ​ല്‍ത്ത​ന്നെ ബ്രാ​വോ​യു​ടെ മ​ട​ങ്ങി​വ​ര​ന് ടീ​മി​ന് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. ടി20 ​ഫോ​ര്‍മാ​റ്റി​ല്‍ വ​ള​രെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ താ​ര​മാ​ണ് ബ്രാ​വോ. ഇ​ത്ത​വ​ണ ഏ​റ്റ​വും മി​ക​ച്ച സ്പി​ന്‍ നി​ര​യു​മാ​യാ​ണ് സി​എ​സ്‌​കെ എ​ത്തി​യ​തെ​ങ്കി​ലും ആ​രും ഫോ​മി​ല​ല്ല. പീ​യൂ​ഷ് ചൗ​ള​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യും റ​ണ്‍സ് വ​ഴ​ങ്ങു​ന്ന​തി​ല്‍ പി​ശു​ക്കു​കാ​ട്ടു​ന്നി​ല്ല. മൂ​ന്ന് മ​ത്സ​ര​ത്തി​ലും 40ന് ​മു​ക​ളി​ലാ​ണ് ജ​ഡേ​ജ റ​ണ്‍സ് വ​ഴ​ങ്ങി​യ​ത്. ക​ര​ണ്‍ ശ​ര്‍മ,മി​ച്ച​ല്‍ സാ​ന്‍റ്ന​ര്‍ എ​ന്നി​വ​രും സ്പി​ന്ന​ര്‍മാ​രാ​യി ടീ​മി​ലു​ണ്ട്. സ്റ്റാ​ര്‍ സ്പി​ന്ന​റും അ​വ​സാ​ന സീ​സ​ണി​ലെ പ​ര്‍പ്പി​ള്‍ ക്യാ​പ് ഉ​ട​മ​യു​മാ​യ ഇ​മ്രാ​ന്‍ താ​ഹി​ര്‍കൂ​ടി പ​രി​ക്ക് ഭേ​ദ​മാ​യി മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് സി​എ​സ്‌​കെ ഉ​യ​ര്‍ന്നേ​ക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: