Home കേരളം ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട

by etodaymalayalam

ചെന്നൈ : ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 94 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി മുഹമ്മദ് അലി, ശിവഗംഗ സ്വദേശി അബ്ദുള്‍ ഹക്കീം, രാമനാഥ പുരം സ്വദേശികളായ സെയ്ദ് മുഹമ്മദ്, സെയ്ദ് ഫറൂക്ക്, തിരുച്ചി സ്വദേശി സെയ്ദ് അബ്ദഗീര്‍, ചെന്നൈ സ്വദേശി തമീം അന്‍സാരി എന്നിവരാണ് പിടിയിലായത്.

സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇവര്‍ കസ്റ്റംസിന്റെ പിടിയിലായത്. ഇവരുടെ പാന്റ് പോക്കറ്റുകളില്‍ നിന്നും ബാഗില്‍ നിന്നുമാണ് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത്. ഇവരുടെ പാന്റിന്റെ പോക്കറ്റുകളില്‍ നിന്നും 298 ഗ്രാം സ്വര്‍ണ്ണവും ബാഗുകളില്‍ നിന്ന് 1.57 കിലോ സ്വര്‍ണ്ണവും പിടികൂടി. പിടിയിലായവരെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

News Published by Aswathi k

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: