Home സാങ്കേതികം ചാക്കോച്ചനും മകനും കുളത്തില്‍ ചാടി; പിന്നല്ലേ പൂരം

ചാക്കോച്ചനും മകനും കുളത്തില്‍ ചാടി; പിന്നല്ലേ പൂരം

by Web Desk

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ കുഞ്ചാക്കോ ബോബന്റേത്. ചാക്കോച്ചന്‍ മാത്രമല്ല ഭാര്യ പ്രിയയും ഇപ്പോള്‍ പുതിയ അതിഥി കുഞ്ഞ് ഇസയു പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് താരത്തിന്റെ സിനിമ വിശേഷങ്ങളെക്കാലും കുടുംബ വിശേഷങ്ങള്‍ അറിയാനാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ താല്‍പര്യം. നടന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇവരുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുമുണ്ട്.
കുഞ്ഞ് പിറന്നതിന് ശേഷം ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആവുകയായിരുന്നു. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയയ്ക്കും കുഞ്ചാക്കോ ബോബനും കുഞ്ഞ് ജനിക്കുന്നത്. ഇപ്പോള്‍ ഇസയെ ചുറ്റപ്പറ്റിയാണ് താരദമ്പതിമാരുടെ ജീവിതം. ലോക്ക് ഡൗണ്‍ കാലം മകനോടൊപ്പം ആഘോഷമാക്കുകയായിരുന്നു ചാക്കോച്ചന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചാക്കോച്ചന്‍ പങ്കുവെച്ച മകനോടൊപ്പമുളള ചിത്രമാണ്.
മകനോടൊപ്പം നീന്തല്‍ കുളത്തില്‍ കളിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അക്വബോയ്‌സ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് . അപ്പനോടൊപ്പം വെള്ളത്തിലിറങ്ങിയതിന്റെ സന്തോഷത്തിലാണ് കുഞ്ഞ്. ഇസയുടെ സൈഡ് പോസാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. അച്ഛന്റെ വെള്ളത്തിലിരുന്ന് കളിക്കുന്നതിന്റെ ചിത്രമാണിത്. ചാക്കോച്ചന്റേയും ഇസയുടേയും ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
മകന്റെ ചെറിയ ചുവട് വയ്പ്പും ചലങ്ങളും ആഘോഷമാക്കുകയാണ് ചാക്കോച്ചന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ മണ്ണില്‍ കളിക്കുന്നതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു.. മണ്ണ് അറിഞ്ഞ് വളരട്ടെ എന്ന തലക്കെട്ടാടെയാണ ഇസയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. കുഞ്ഞ് ഇസയുടെ മുഖം വീഡിയോയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. കമ്പ് കൊണ്ട് മണ്ണില്‍ കളിക്കുന്നതായിരുന്നു ആ വീഡിയോയില്‍ഇസയ്ക്ക് ഒരു വയസ് തികഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു മകന്‍ ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍. ലോക്ക് ഡൗണ്‍ കാലമായത് കൊണ്ട് തന്നെ വളരെ ലളിതമായിട്ടായിരുന്നു ഇസയുടെ പിറന്നാള്‍ ആഘോഷിച്ചത്. കുടുംബാംഗങ്ങള്‍ മാത്രമുള്ള ആഘോഷമായിരുന്നു. ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയു ചെയ്തിരുന്നു. കുഞ്ഞിന് ആശംസ നേര്‍ന്ന് ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: