വാഷിംഗ്ടണ്‍: ചന്ദ്രന്റെ ഉപരിതലത്തില്‍ ജലാംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇപ്പോള്‍ നിര്‍ണായക കണ്ടെത്തലുമായി രംഗത്തെത്തിയത്. ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗത്തായാണ് ഇപ്പോള്‍ ജലാംശം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ചന്ദ്രന്റെ ഉപരിതലത്തില്‍ ജലാംശം കണ്ടെത്തിയിരുന്നെങ്കിലും സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗത്ത് ജലാംശം കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. പുതിയ കണ്ടെത്തല്‍ പുറത്തുവന്നതോടെ ചന്ദ്രാപരിതലത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ജലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.
Nithin Nazar