Home Uncategorised ചന്ദ്രനിൽ തുരുമ്പ്?

ചന്ദ്രനിൽ തുരുമ്പ്?

by Web Desk

 

ചൊവ്വയിലും തുരുമ്പിന്‍റെ അംശം കണ്ടെത്തിയിരുന്നു ശാസ്ത്രലോകം. ഓക്സിജന്‍റെയും ജലത്തിന്‍റെയും സാന്നിധ്യത്തിന്‍റെ സൂചനയാണു തുരുമ്പെന്നിരിക്കെ ബഹിരാകാശ ഗവേഷണത്തിൽ നിർണായകമാകും ചന്ദ്രയാൻ 1ന്‍റെ കണ്ടുപിടിത്തം.

ബംഗളൂരു: ചന്ദ്രോപരിതലത്തിൽ തുരുമ്പിന്‍റെ അംശം കണ്ടെത്തി ഇസ്രൊയുടെ ആദ്യ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 1. ചാന്ദ്ര ധ്രുവങ്ങളിലെ പാറകളിൽ നിന്നാണു സുപ്രധാന കണ്ടെത്തൽ. നേരത്തേ, ചൊവ്വയിലും തുരുമ്പിന്‍റെ അംശം കണ്ടെത്തിയിരുന്നു ശാസ്ത്രലോകം. ഓക്സിജന്‍റെയും ജലത്തിന്‍റെയും സാന്നിധ്യത്തിന്‍റെ സൂചനയാണു തുരുമ്പെന്നിരിക്കെ ബഹിരാകാശ ഗവേഷണത്തിൽ നിർണായകമാകും ചന്ദ്രയാൻ 1ന്‍റെ കണ്ടുപിടിത്തം.

ചാന്ദ്രധ്രുവത്തിലെ പാറകളിൽ ഇരുമ്പിന്‍റെ അംശം നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം വെള്ളവും ഓക്സിജനും കൂടി ചേർന്നാൽ മാത്രമേ അയൺ ഓക്സൈഡ് അഥവാ തുരുമ്പുണ്ടാകൂ. ഇതാണു ശാസ്ത്രലോകത്തിനു പ്രതീക്ഷ നൽകുന്നത്. “ഇസ്രൊയുടെ ആദ്യ ചാന്ദ്ര ദൗത്യം ധ്രുവങ്ങളിൽ തുരുമ്പിന്‍റെ അംശമുണ്ടെന്ന സാധ്യത സൂചിപ്പിക്കുന്നചിത്രങ്ങളയച്ചിട്ടുണ്ട്. ഇരുമ്പിന്‍റെ അംശം കൂടുതലുള്ള പാറകളാണിത്. വെള്ളവും ഓക്സിജനുമുണ്ടെങ്കിലെ തുരുമ്പുണ്ടാകൂ”- കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

അതേസമയം, തുടക്കത്തിൽ താനിതു വിശ്വസിച്ചിരുന്നില്ലെന്ന് നാസ ഗവേഷകൻ അബിഗെയ്ൽ ഫ്രയിമൻ പറഞ്ഞു. ചന്ദ്രനിലെ അവസ്ഥ വിലയിരുത്തിയാൽ അതിനു സാധ്യതയുണ്ടായിരുന്നുമില്ല. എന്നാൽ, ജലാംശം കണ്ടെത്തിയതോടെ അവിടെ വ്യത്യസ്തമായ ധാതുക്കൾക്കുള്ള സാധ്യതയും വർധിച്ചെന്നും വെള്ളം പാറകളിൽ പ്രവർത്തിച്ചാൽ തുരുമ്പുണ്ടായേക്കാമെന്നും ഫ്രയിമാൻ. അതേസമയം, ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 അടുത്തവർഷമുണ്ടാകുമെന്നു ജിതേന്ദ്ര സിങ് അറിയിച്ചു. ചന്ദ്രയാൻ രണ്ടിന്‍റെ ആവർത്തനമാകും ചന്ദ്രയാൻ 3. ഈ ദൗത്യത്തിലും ലാൻഡറും റോവറുമുണ്ടാകും. എന്നാൽ, ഓർബിറ്ററുണ്ടാകില്ലെന്നും മന്ത്രി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: