ഖത്തറില്‍ കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് നാളെ എത്തും. കൂടുതല്‍ പരിഗണന നല്‍കേണ്ട വിഭാഗങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഡിസംബര്‍ 21ന് എത്തിച്ചേരുമെന്ന വിവരം ഖത്തര്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ആരോഗ്യമന്ത്രാലയത്തിന്റെ ഹെല്‍ത്ത് പ്രോട്ടോകോള്‍ അനുസരിച്ച് എല്ലാവര്ക്കും മരുന്ന് വിതരണം ചെയ്യും. എന്നാൽ, കൂടുതല്‍ പരിഗണന നൽകേണ്ടവര്ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക.പ്രായം കൂടിയവര്‍ ഹൃദയസംബന്ധമായ രോഗമങ്ങളുള്ളവര് എന്നിവര്‍ക്ക് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കും. തുടര്‍ന്ന് ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പ് നല്‍കും. അതെ സമയം കുത്തിവെപ്പ് എല്ലാവര്ക്കും നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ മാത്രമേ കുത്തിവെപ്പ് എടുക്കേണ്ടതുള്ളൂ.
അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറാണ് ഖത്തറില്‍ ആദ്യ ഘട്ടത്തില്‍ മരുന്നെത്തിക്കുയെന്ന് നേരത്തെ ആരോഗ്യരംഗത്തെ ഉന്നത പ്രതിനിധി അറിയിച്ചിരുന്നു. മൊഡേണ കമ്പനിയുമായും ഖത്തര്‍ കരാറിലെത്തിയിട്ടുണ്ട്. വാക്സിന് രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രലായം ഇതിനകം അറിയിച്ചിട്ടുണ്ട്