Home ഇന്ത്യകുറ്റകൃത്യം ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയെ പൂജകൾക്കിടെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയെ പൂജകൾക്കിടെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ

by Web Desk

തിരുവനന്തപുരം : തിരുവനന്തപുരം കിഴുവിലത്ത് മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർ നമ്പൂതിരി (67) ആണ് അറസ്റ്റിലായത്.

ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോടു മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്രവളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിൽ കയറ്റിയായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പൂജാരിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. പൂജാരിയുടെ മുറിയിൽ സയന്റിഫിക് വിദ​ഗ്ധരെത്തി തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: