Home കായികം ‘ക്യാപ്റ്റന്‍ കൂള്‍’ വിരമിച്ചു; എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞു

‘ക്യാപ്റ്റന്‍ കൂള്‍’ വിരമിച്ചു; എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞു

by Web Desk

ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയെ കിരീട വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെയാണ് ധോണി ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019 ക്രിക്കറ്റ് ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പിന്നീട് സജീവ ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച നായകനാണ് ധോണി. 15 വര്‍ഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിട്ടിരിക്കുന്നത്. 2014 ഡിസംബറിലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിയുടെ പിന്‍ഗാമിയായി പിന്നീട് വിരാട് കോലിയാണ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിരുന്നത്. പിന്നീട് ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനവും ധോണി ഒഴിഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: